Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇവിടെ അധ്യാപികമാർ...

ഇവിടെ അധ്യാപികമാർ മാത്രം; സർക്കാർ സമ്മാനം ഒരു കോടി

text_fields
bookmark_border
ഇവിടെ അധ്യാപികമാർ മാത്രം; സർക്കാർ സമ്മാനം ഒരു കോടി
cancel

ചെ​റു​തോ​ണി: വ​നി​ത വ​ർ​ഷ​ത്തി​ൽ ഇൗ ​സ്​​കൂ​ളി​നെ തേ​ടി സ​ർ​ക്കാ​ർ സ​മ്മാ​ന​മാ​യി ഒ​രു കോ​ടി. ആ​റു വ​ർ​ഷ​ മാ​യി വ​നി​ത​ക​ൾ മാ​ത്ര​മു​ള്ള സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​മെ​ന്ന ബ​ഹു​മ​തി ഈ ​വ​നി​ത​ദി​ന​ത്തി​ലും ഉ​പ്പു​തോ ​ട് ഗ​വ. യു.​പി സ്​​കൂ​ളി​ന് സ്വ​ന്തം. പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ൾ​പ്പെ​ടെ എ​ട്ട്​ അ​ധ്യാ​പ​ക​രും വ​നി​ത​ക​ൾ. പി​ന്നെ​യു​ള്ള​ത് ഏ​ക ജീ​വ​ന​ക്കാ​രി. ഇ​തു​കൊ​ണ്ടു​മാ​ത്രം പ്ര​ത്യേ​ക​ത​ക​ൾ തീ​രു​ന്നി​ല്ല. 1973ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ഈ ​വി​ദ്യാ​ല​യ​ത്തി​ൽ 15 വ​ർ​ഷ​മാ​യി പ്ര​ധാ​നാ​ധ്യാ​പി​ക​യും വ​നി​ത ത​ന്നെ. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​വ​ർ​ഷം മാ​ത്ര​മാ​ണ് പു​രു​ഷ​ന്മാ​ർ ഇ​വി​ടെ അ​ധ്യാ​പ​ക​രാ​യി ജോ​ലി ചെ​യ്തി​ട്ടു​ള്ള​ത്. വ​നി​ത അ​ധ്യാ​പ​ക​ർ എ​ല്ലാ​വ​രും വി​വാ​ഹി​ത​രും അ​മ്മ​മാ​രു​മാ​ണ്. ഇ​വ​രു​ടെ കു​ട്ടി​ക​ൾ ഈ ​സ്​​കൂ​ളി​ൽ ത​ന്നെ പ​ഠി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി കു​ട്ടി​ക​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കു​ന്ന സൗ​മ്യ ടീ​ച്ച​റാ​ണ് സീ​നി​യ​ർ. ഈ ​നാ​ട്ടു​കാ​രി ത​ന്നെ​യാ​ണ് സൗ​മ്യ. 12 വ​ർ​ഷ​മാ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ധ​ന്യ മോ​ഹ​ൻ തൊ​ട്ട​ടു​ത്ത സ്ഥാ​ന​ത്തു​ണ്ട്. സ്​​കൂ​ളി​നോ​ട് ചേ​ർ​ന്ന് പ്രീൈ​പ്ര​മ​റി സ്​​കൂ​ളും അം​ഗ​ൻ​വാ​ടി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​വി​ടെ​യും അം​ഗ​ന​മാ​ർ ത​ന്നെ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​​െൻറ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ന് ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത് ഏ​ക സ്​​കൂ​ൾ ഇ​തു മാ​ത്ര​മാ​ണ്. ര​ണ്ടു​ത​ല​മു​റ​ക്ക്​ അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്ന് 45 വ​ർ​ഷം മു​മ്പ് ഓ​ല​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ്​​കൂ​ൾ ഇ​പ്പോ​ൾ ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്നു. ഒ​ന്നാം ക്ലാ​സ്​ മു​ത​ൽ ഐ.​എ.​എ​സ്​ പ​രി​ശീ​ല​നം, എ​ൽ.​എ​സ്.​എ​സ്, യു.​എ​സ്.​എ​സ്​ പ്ര​ത്യേ​ക പ​രി​ശീ​ല​നം, മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം, ഐ.​ടി അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം, അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ച സ​യ​ൻ​സ്​ ലാ​ബ് എ​ന്നി​വ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഈ ​സ്​​കൂ​ളി​​െൻറ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

Show Full Article
TAGS:LOCAL NEWS 
Next Story