Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ണപ്പുറം-ചേലച്ചുവട്...

വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ യാത്ര ദുരിതം; അപകടം പതിവായിട്ടും കണ്ണടച്ച്​ അധികൃതർ

text_fields
bookmark_border
വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ യാത്ര ദുരിതം; അപകടം പതിവായിട്ടും കണ്ണടച്ച്​ അധികൃതർ
cancel
ചെറുതോണി: ആലപ്പുഴ-മധുര ദേശീയ പാതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിലൂടെ കാൽനടപോലും ദുഷ്കരം. കുഴികൾ നിറഞ്ഞ കൊടുംവളവും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡിൽ അപകടങ്ങൾ പെരുകുകയാണ്. ദേശീയപാത, സംസ്ഥാനപാത തുടങ്ങിയ വിശേഷണങ്ങൾ ഭരണകർത്താക്കൾ നൽകിയതൊഴിച്ചാൽ പഞ്ചായത്ത് റോഡി​​െൻറ നിലവാരം പോലും ഇപ്പോഴില്ല. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. നിറയെ യാത്രക്കാരുമായെത്തിയ കെ.എസ്.ആർ.ടി.സി ബസ് റോഡി​​െൻറ ശോച്യാവസ്ഥമൂലം ഒാട്ടം നിലച്ച് പിന്നിലേക്ക് ഉരുണ്ടു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും ൈഡ്രവർമാരും ചേർന്ന് കല്ലുവെച്ച് തടഞ്ഞുനിർത്തിയത് കൊണ്ട് അപകടം ഒഴിവായി. റോഡി​​െൻറ തകർച്ചമൂലം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. നിരന്തരസമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഫലം കാണാതായതോടെ ചേലച്ചുവട്-വണ്ണപ്പുറം റോഡി​​െൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കഞ്ഞിക്കുഴി, വണ്ണപ്പുറം പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - http://aw.madhyamam.com/node/518476/edit
Next Story