You are here

‘ഓ​ട്ടം​ പോണോ, മാസ്​ക്​ മസ്​റ്റാ’

12:07 PM
15/07/2020
covid-autorikshaw
ഹംസയുടെ ഓ​ട്ടോയിൽ പതിച്ചിരിക്കുന്ന ബോധവത്​കരണ പോസ്​റ്റർ

അടിമാലി: കോവിഡിനെതിരെ ജാഗ്രതയും ബോധവത്​കരണവും നടത്തി മാതൃകയാകുകയാണ്​ ഒരു ഓ​േ​ട്ടാ ഡ്രൈവർ. അടിമാലി ടൗണിലെ ഓ​ട്ടോ ഡ്രൈവർ കരികുളം പുത്തൻപുരയിൽ ഹംസയാണ് വ്യത്യസ്​തരീതിയിൽ ബോധവത്​കരണം നടത്തുന്നത്. ത​​െൻറ ഓ​േട്ടായിൽ കയറുന്നവർ നിർബന്ധമായും സാനിറ്റൈർ ഉപയോഗിച്ച് കൈകൾ ശുചിയാക്കണം.

മാസ്ക് അലക്ഷ്യമായാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ ശരിയാക്കിയിടണം. മാക്സ് ഇല്ലെങ്കിൽ ഓട്ടംതന്നെ വേണ്ടെന്ന്​ വെക്കാനും മടിക്കില്ല. പത്തിൽ താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്നവരെ കോവിഡി​​െൻറ ദൂഷ്യഫലങ്ങൾ പ്രതിരോധമാർഗങ്ങളും ചൂണ്ടിക്കാട്ടി ബോധവത്കരിക്കും.

ഓട്ടോയിൽ യാത്രക്കാർ കാണത്തക്കവിധം കോവിഡ്​ സ്​റ്റിക്കറുകൾ ഒട്ടിച്ചിട്ടുണ്ട്. ഓട്ടോയുടെ പുറത്തും കോവിഡിനെതിരെ ബോധവത്​കരണ സ്​റ്റിക്കറുകൾ പതിച്ചിട്ടുണ്ട്​. മാതൃകാപരമാണ്​ ഹംസയുടെ പ്രവർത്തനമെന്ന്​ പൊലീസും ആരോഗ്യവകുപ്പും പറയുന്നു. 

Loading...
COMMENTS