You are here

വിദേശത്തുള്ള മകന്‍റെ പേരിൽ ‘കർഷക’ വായ്​പ; സഹകരണ ജീവനക്കാരിക്ക്​ സസ്​പെൻഷൻ

  • കർഷകയെന്ന വ്യാജേന സർക്കാർ ജീവനക്കാരിയും ബാങ്കിൽ നിന്നും വായ്പ എടുത്തു

12:11 PM
15/07/2020
200-rupees

അടിമാലി: വിദേശത്തുള്ള മക​​​െൻറ പേരിൽ വ്യാജ രേഖയുണ്ടാക്കി കോവിഡ് ഫണ്ട് തട്ടിയെടുത്തെന്ന പരാതിയിൽ ജീവനക്കാരിക്ക് സസ്പെൻഷൻ. അടിമാലി സഹകരണ ബാങ്കിലെ അക്കൗണ്ടൻറ് സോഫിയെയാണ് ബാങ്ക് ഭരണസമിതി സസ്പെൻഡ്​ ചെയ്തത്. എടുത്ത വായ്​പക്ക്​  മക​​​െൻറ പവർ ഓഫ് അറ്റോർണി ഉണ്ടെന്നാണ് ജീവനക്കാരി അറിയിച്ചത്. എന്നാൽ, യഥാസമയം ഹാജരാക്കാത്തതിനാലാണ് നടപടി. 

കർഷകർക്ക് ആറ്​ ശതമാനം പലിശയിൽ നബാർഡ് നൽകിയ അഞ്ച്​ കോടി രൂപയിൽ രണ്ടു ലക്ഷം രൂപയാണ് ജീവനക്കാരി മക​​​െൻറ പേരിൽ വ്യാജരേഖയുണ്ടാക്കി വായ്പയെടുത്തത്. ‘വായ്പയെടുത്ത’ മകൻ വർഷങ്ങളായി വിദേശത്താണ്. ഇയാൾ ഒരു വർഷം മുമ്പ്​ നാട്ടിലെത്തി തിരികെ പോയതാണ്. കർഷകനെന്ന വ്യാജേന സർക്കാർ ജീവനക്കാരിയും ബാങ്കിൽനിന്നും വായ്പ എടുത്തിട്ടുണ്ട്.

എക​്​സൈസ്​ ഉദ്യോഗസ്​ഥ​​​െൻറ ഭാര്യയാണ് വായ്പയെടുത്ത ജീവനക്കാരി. അതിനിടെ കുറഞ്ഞ പലിശയിൽ കാർഷിക വായ്പ എടുത്ത മുൻ ജീവനക്കാരൻ ഈ ബാങ്കിൽ തന്നെ ഉയർന്ന പലിശയിൽ പണം ഡിപ്പോസിറ്റ് ചെയ്തതായും കണ്ടെത്തി. ​േകാവിഡ് പശ്ചാത്തലത്തിൽ കർഷകരെ സഹായിക്കാനാണ് ആറ്​ ശതമാനം പലിശയിൽ വിതരണം ചെയ്യുന്നതിന്​ ഫണ്ട്​ അനുവദിച്ചത്​. 

എന്നാൽ, ഡയറക്​ടർബോർഡ്​ അംഗങ്ങളും ജീവനക്കാരും മുൻ ഭരണ സമിതി അംഗങ്ങളും ചേർന്ന് ഈ തുക വായ്​പയെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച പരാതിയിൽ അന്വേഷണത്തിന് സഹകരണ വകുപ്പ്​ നടത്തിയ അന്വേഷണത്തിലാണ്​ ക്രമക്കേട്​ പുറത്തായത്​.

Loading...
COMMENTS