Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമ​ല​ങ്ക​ര​യി​ലെ 13...

മ​ല​ങ്ക​ര​യി​ലെ 13 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കും

text_fields
bookmark_border
മു​ട്ടം: നാ​ലു​പ​തി​റ്റാ​ണ്ട് കാ​ല​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. മ​ല​ങ്ക​ര ക്യാ​ച്ച്മ​െൻറ്​ ഏ​രി​യ​യി​ലെ കു​ടി​ൽ കെ​ട്ടിത്താ​മ​സി​ച്ച 13 കു​ടും​ബ​ങ്ങ​ൾ​ക്ക് ​േമ​യ്​ 21ന്​ ​ന​ട​ക്കു​ന്ന മേ​ള​യി​ൽ പ​ട്ട​യം ല​ഭി​ക്കും. മ​ല​ങ്ക​ര ഡാം ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പ​തി​റ്റാ​ണ്ടാ​യി ഡാ​മി​​െൻറ പ​രി​സ​ര​ത്ത് കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് പ​ട്ട​യം ല​ഭി​ക്കു​ന്ന​ത്. മു​ട്ടം വി​ല്ലേ​ജി​ൽ പെ​രു​മ​റ്റം ക​നാ​ലി​ന് സ​മീ​പ​ത്തെ സ​ർ​േ​വ ന​മ്പ​ർ ഒ​മ്പ​തി​ൽ​പെ​ട്ട എം.​വി.​ഐ.​പി ഭൂ​മി​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ക്കു​ക. തൊ​ടു​പു​ഴ-പു​ളി​യ​ന്മ​ല പാ​ത​യു​ടെ വ​ക്കി​ലാ​ണ് ഇ​വ​ർ​ക്ക്​ ഭൂ​മി അ​നു​വ​ദി​ച്ച​ത്. ഇ​പ്പോ​ൾ ഇ​വ​ർ ഡാ​മി​ന് സ​മീ​പ​ത്ത് പു​റ​േ​മ്പാ​ക്കി​ൽ കു​ടി​ൽ​കെ​ട്ടി ത്താ​മ​സി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി, കു​ടി​വെ​ള്ളം തു​ട​ങ്ങി അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ഇ​വ​ർ​ക്കി​ല്ല. മ​ല​ങ്ക​ര ഡാം ​നി​ർ​മാ​ണ​ത്തി​ന്​ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​താ​ണി​വ​ർ.
Show Full Article
TAGS:LOCAL NEWS 
Next Story