Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസീറ്റ് വാഗ്ദാനം...

സീറ്റ് വാഗ്ദാനം ചെയ്ത്​ പണം തട്ടുന്ന വ്യാജ ഏജന്‍സികള്‍ ജില്ലയില്‍ സജീവം

text_fields
bookmark_border
അ​ടി​മാ​ലി: ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലെ പ്ര​ഫ​ഷ​ന​ല്‍ കോ​ള​ജു​ക​ളി​ല്‍ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടു​ന്ന വ്യാ​ജ ഏ​ജ​ന്‍സി​ക​ള്‍ ജി​ല്ല​യി​ല്‍ സ​ജീ​വ​മാ​യി. ഇ​തി​നാ​യി ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ​ര​സ്യ​ബോ​ര്‍ഡു​ക​ള്‍ സ്​​ഥാ​പി​ക്കു​ക​യും ഓ​ഫി​സു​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ന​ഴ്‌​സി​ങ്, എ​ൻ​ജി​നീ​യ​റി​ങ്, എം.​ബി.​ബി.​എ​സ്, എം.​ബി.​എ കോ​ഴ്‌​സു​ക​ള്‍ക്ക് പ്ര​വേ​ശ​നം ത​ര​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ൻ​റ​ര്‍വ്യൂ ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണ് മ​ല​യോ​ര ടൗ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കോ​ള​ജു​ക​ളു​ടെ കാ​റ്റ്‌​ലോ​ഗു​ക​ളു​മാ​യി സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ല്‍കി പ​ണം ത​ട്ടു​കയാണ്​. ഇ​ത്ത​രം ഏ​ജ​ന്‍സി​ക​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ ആ​കൃ​ഷ്​​ട​രാ​യി ഇ​ന്ത്യ​ന്‍ ന​ഴ്‌​സി​ങ്​ കൗ​ണ്‍സി​ലി​​െൻറ അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കേ​ണ്ടി വ​ന്ന് പ​ണ​വും സ​മ​യം ന​ഷ്​​ട​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ ജി​ല്ല​യി​ലു​ണ്ട്. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​മൊ​ന്നു​മി​ല്ലാ​ത്ത കോ​ള​ജു​ക​ളി​ല്‍ കു​ട്ടി​ക​ളെ ചേ​ര്‍ത്ത് വ​ന്‍തു​ക ക​മീ​ഷ​നാ​യി നേ​ടി​യെ​ടു​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. കു​ട്ടി​ക​ള്‍ക്ക് ന​ഴ്‌​സി​ങ്​ കോ​ഴ്‌​സു​ക​ളോ​ടു​ള്ള താ​ൽ​പ​ര്യം മ​ന​സ്സി​ലാ​ക്കി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് കു​ട്ടി​ക​ളു​ടെ വി​ലാ​സം ശേ​ഖ​രി​ച്ച ശേ​ഷം ക​രി​യ​ര്‍ ഗൈ​ഡ​ന്‍സ്, സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ എ​ന്നീ പേ​രു​ക​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ ഫോ​റം പൂ​രി​പ്പി​ക്കാ​ന്‍ ന​ല്‍കു​ക​യാ​ണ്. അം​ഗീ​കൃ​ത കോ​ള​ജു​ക​ളി​ല്‍ നി​ല​വി​ലു​ള്ള​തി​​െൻറ 50 ശ​ത​മാ​ന​ത്തോ​ളം അ​ധി​കം തുക വാ​ങ്ങി എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് സീ​റ്റു​ക​ള്‍ വാ​ങ്ങി വ​ന്‍തു​ക ത​ര​പ്പെ​ടു​ത്തു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ചി​ല ഫൗ​ണ്ടേ​ഷ​നു​ക​ളു​ടെ പേ​രി​ല്‍ സ്വ​ന്ത​മാ​യി കോ​ള​ജു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ല്‍നി​ന്ന്​ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി നി​ല​വാ​രം കു​റ​ഞ്ഞ കോ​ള​ജു​ക​ളി​ല്‍ ചേ​ര്‍ത്ത​തി​നെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ വ​ര്‍ഷം പ​രാ​തി​യു​യ​ര്‍ന്നി​രു​ന്നു. ന​ല്ല ഹോ​സ്​​റ്റ​ല്‍ സൗ​ക​ര്യ​മി​ല്ലാ​തെ കു​ടു​സു​മു​റി​യി​ല്‍ താ​മ​സി​ച്ച് മോ​ശ​മാ​യ ഭ​ക്ഷ​ണം ക​ഴി​ച്ച് അ​സു​ഖം ബാ​ധി​ച്ച് പ​ഠ​നം ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ട വി​ദ്യാ​ര്‍ഥി​ക​ളും ജി​ല്ല​യി​ലു​ണ്ടാ​യി​ട്ടു​ണ്ട്. അ​ഡ്വാ​ന്‍സ് ന​ല്‍കി​യ പ​ണം ഉ​പേ​ക്ഷി​ച്ചാ​ല്‍പോ​ലും സ​ര്‍ട്ടി​ഫി​ക്ക​റ്റ് തി​രി​ച്ചു ന​ല്‍കാ​ത്ത സ്​​ഥി​തി​യാ​ണു​ള്ള​ത്.
Show Full Article
TAGS:LOCAL NEWS 
Next Story