Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹയർ സെക്കൻഡറി:...

ഹയർ സെക്കൻഡറി: ജില്ലയിൽ 84.27 ശതമാനം വിജയം

text_fields
bookmark_border
തൊ​ടു​പു​ഴ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 84.27 ശ​ത​മാ​നം വി​ജ​യം. ക​ഴി​ഞ്ഞ ത​വ​ണ സം​സ്​​ഥാ​ന​ത​ല​ത്തി​ല്‍ ഏ​ഴാ​മ​തെ​ത്തി​യ ഇ​ടു​ക്കി​യു​ടെ വി​ജ​യം 81.73 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ആ​റാം സ്​​ഥാ​നം നേ​ടി​യ ജി​ല്ല വി​ജ​യ​ശ​ത​മാ​ന​ത്തി​ലും സ​മ്പൂ​ര്‍ണ എ ​പ്ല​സ് വി​ജ​യി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍ധ​ന​യു​ണ്ടാ​ക്കി. 80 സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ പ​രീ​ക്ഷ എ​ഴു​തി​യ 10,820 പേ​രി​ൽ 9118 പേ​രാ​ണ്​ ഉ​പ​രി​പ​ഠ​ന​ത്തി​നു​ യോ​ഗ്യ​ത നേ​ടി​യ​ത്. 438 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ ല​ഭി​ച്ചു. അ​ഞ്ചു സ്കൂ​ളു​ക​ളാ​ണ്​ ഇ​ത്ത​വ​ണ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ര​ണ്ടു സ്കൂ​ളി​നു മാ​ത്ര​മേ ഈ ​നേ​ട്ട​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ആ​റു​പേ​ര്‍ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യും നേ​ട്ടം കൊ​യ്​​തു. അ​തേ​സ​മ​യം, ഇ​ക്കു​റി പൂ​ജ്യം വി​ജ​യം​ നേ​ടി​യ സ്​​കൂ​ളു​ക​ളു​ടെ ഗ​ണ​ത്തി​ലും ജി​ല്ല​യി​ൽ​നി​ന്ന്​ പ്രാ​തി​നി​ധ്യ​മു​ണ്ട്. ചി​ന്ന​ക്ക​നാ​ൽ സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന​വ​രെ​ല്ലാം തോ​റ്റു. ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 74.29 ശ​ത​മാ​നം പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍ഹ​ത നേ​ടി. ഓ​പ​ണ്‍ സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ 1140 വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 535 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍ഹ​രാ​യി. 46.93 ആ​ണ് വി​ജ​യ​ശ​ത​മാ​നം. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ആ​ര്‍ക്കും സ​മ്പൂ​ര്‍ണ എ ​പ്ല​സ് ല​ഭി​ച്ചി​ട്ടി​ല്ല.
Show Full Article
TAGS:LOCAL NEWS 
Next Story