Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ​ട്ട​യ...

പ​ട്ട​യ നി​ഷേ​ധ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം തു​ട​ങ്ങും –കേ​ര​ള കോ​ൺ​ഗ്ര​സ്​ എം

text_fields
bookmark_border
കട്ടപ്പന: ഇരട്ടയാർ വില്ലേജിലെ മുന്നൂറോളം കർഷകർക്ക് പട്ടയ നിഷേധത്തിനെതിരെ കേരള കോൺഗ്രസ് എം പ്രക്ഷോഭം തുടങ്ങുമെന്ന് ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് പറഞ്ഞു. ഏപ്രിലിൽ നടക്കുന്ന പട്ടയമേളയിൽ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകണം. ഇരട്ടയാർ വില്ലേജിലെ ഈട്ടിത്തോപ്പ് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട പെരിഞ്ചാംകുട്ടി പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്- എം ഈട്ടിത്തോപ്പ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വില്ലേജ് ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഷി അഗസ്റ്റ്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജോസ് പാലത്തിനാൽ, ജോസുകുട്ടി കണ്ണമുണ്ടയിൽ, ജിൻസൺ വർക്കി, ആനിയമ്മ ജോസഫ്, ജയിംസ് വേണ്ടാനം, ലാലിച്ചൻ വള്ളക്കട, ബിജു വരവുകാലായിൽ, പി.ആർ. ശ്രീകല, ജോയി വെട്ടിക്കുഴ, തോമസ് കടുത്താഴെ, സജി വെടുകാട്ടിൽ, ബെന്നി കൈപ്പനാനി, ജോമോൻ കറുകപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story