Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജി​ല്ല​യി​ലെ മൂ​ന്ന്...

ജി​ല്ല​യി​ലെ മൂ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​ട​ൽ ടി​ങ്ക​റി​ങ് ലാ​ബു​ക​ൾ

text_fields
bookmark_border
തൊടുപുഴ: ആധുനിക ശാസ്ത്രപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാർ പദ്ധതിയായ അടൽ ഇന്നേവഷനിൽ ഉൾപ്പെടുത്തി ജില്ലയിലെ മൂന്ന് സ്‌കൂളുകൾക്ക് അടൽ ടിങ്കറിങ് ലാബുകൾ. തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂൾ, കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസ്, അട്ടപ്പള്ളം സെൻറ് തോമസ് ഇ.എം.എച്ച്.എസ്.എസ് എന്നിവക്കാണ് ലാബ് ലഭിച്ചത്. നീതി ആയോഗ് വഴിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. അപേക്ഷ ലഭിച്ചവയിൽനിന്ന് നിശ്ചിത യോഗ്യതയുള്ള സ്‌കൂളുകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സ്‌കൂളുകളിലെ കുട്ടികളുടെ പ്രധാന ശാസ്ത്രപരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കാൻ െതരഞ്ഞെടുത്ത വിദ്യാർഥികൾക്ക് അവസരവും നൽകി. ഇതിനുശേഷം ആദ്യഘട്ടമായി 257 സ്‌കൂളുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ അട്ടപ്പള്ളം സെൻറ് ജോസഫ് ഇ.എം.എച്ച്.എസ്.എസ് ഉണ്ടായിരുന്നു. തുടർന്ന് രണ്ടാം ഘട്ടത്തിൽ പുറത്തിറക്കിയ രണ്ട് സ്‌കൂളുകളെയും ഉൾപ്പെടുത്തുകയായിരുന്നു. മൂന്ന് സ്‌കൂളുകൾക്കും ലാബ് സ്ഥാപിക്കാനായി 20 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതിൽ ലാബിെൻറ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായി 10 ലക്ഷം രൂപ ആദ്യം നൽകും. സ്വയം പരീക്ഷണക്കിറ്റുകൾ, ത്രീഡി പ്രിൻറർ, റോബോട്ട് കിറ്റ് തുടങ്ങിയവ ഇതിലൂടെ വാങ്ങണം. പല ഘട്ടങ്ങളിലായി അഞ്ച് വർഷംകൊണ്ട് അടുത്ത പത്ത് ലക്ഷം നൽകും. ആറ് മാസത്തിനകം സ്‌കൂളുകൾ ലാബ് സ്ഥാപിക്കണം. അക്കാദമിക മികവ് കൂടാതെ സമൂഹത്തിന് പ്രയോജനപ്രദമായ രണ്ട് ഉപകരണങ്ങളുടെ കണ്ടെത്തലാണ് തൊടുപുഴ ജയ്‌റാണി പബ്ലിക് സ്‌കൂളിന് അടൽ ടിങ്കറിങ് ലാബ് ലഭിക്കാൻ കാരണമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ ഇൽഫൻറ് ട്രീസ, േപ്രാജക്ട് കോ-ഓഡിനേറ്റർ ശ്രീജിത് ശ്രീധർ, ഹൈദരാബാദിൽ േപ്രാജക്ട് അവതരിപ്പിച്ച വിദ്യാർഥികളായ അലക്‌സ് ജോർജ്, രേണുക രഘു, എസ്. വിഷ്ണു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story