Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെ​ള്ള​ത്തി​നാ​യി...

വെ​ള്ള​ത്തി​നാ​യി നെ​േ​ട്ടാ​ട്ടം; കു​ഴ​ൽ​ക്കി​ണറു​ക​ൾ കാ​ഴ്ച​വ​സ്​​തു

text_fields
bookmark_border
അടിമാലി: ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകൾ റോഡരികിലെ കാഴ്ചവസ്തുക്കളാകുന്നു. അടിമാലി, വെള്ളത്തൂവൽ, കൊന്നത്തടി, ബൈസൺവാലി, പള്ളിവാസൽ, രാജാക്കാട്, രാജകുമാരി തുടങ്ങി ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥിതിയാണിത്. കുടിവെള്ള ക്ഷാമം രൂക്ഷമായ കാലയളവിൽ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ വിവിധ പദ്ധതികളിൽപെടുത്തി നിർമിച്ച കുഴൽക്കിണറുകളാണ് കാഴ്ചവസ്തുക്കളായി മാറിയത്. നിസ്സാര മുടക്കിൽ അറ്റകുറ്റപ്പണി നടത്തിയാൽ ഭൂരിഭാഗം കുഴൽക്കിണറുകളും പ്രയോജനപ്രദമാകും. എന്നാൽ, ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും പുതിയ പദ്ധതികളാണ് താൽപര്യമെന്നാണ് ആക്ഷേപം. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്ത് റോഡരികിൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ ഒട്ടേറെ കുഴൽക്കിണറുകളുണ്ട്. ജലവിതരണ പദ്ധതികൾ ധാരാളം ഉണ്ടെങ്കിലും ജലക്ഷാമത്തിെൻറ പിടിയിലാണ് ഹൈറേഞ്ചിലെ ഭൂരിഭാഗം പ്രദേശങ്ങളും. ചിലയിടങ്ങളിൽ റോഡുകൾ വികസിപ്പിച്ചപ്പോൾ വഴിവക്കിലെ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകൾ നിലവിൽ വഴിമധ്യത്തിലുമായി.
Show Full Article
TAGS:LOCAL NEWS 
Next Story