Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസം​സ്ഥാ​ന മൗ​ണ്ട​ൻ...

സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ് ജൂ​ലൈ​യി​ൽ ചേ​റ്റു​ക​ുഴി​യി​ൽ

text_fields
bookmark_border
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ കാ​യി​ക​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​​ൻ ജി​ല്ല​യി​ൽ ര​ണ്ട് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ഓ​പ​റേ​ഷ​ൻ ഒ​ളി​മ്പി​യ പ​ദ്ധ​തി​യു​ടെ സെ​ല​ക്​​ഷ​നും സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പും. ജി​ല്ല​യി​ൽ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന സ്​​പോ​ർ​ട്​​സ്​​ കൗ​ൺ​സി​ലി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​ക്കാ​റി​​െൻറ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ഓ​പ​റേ​ഷ​ൻ ഒ​ളി​മ്പി​യ 2020, 2024, 2028ലേ​ക്ക്​ സൈ​ക്ലി​സ്​​റ്റു​ക​ളു​ടെ സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സ്​ ജൂ​ൺ 15ന് ​രാ​വി​ലെ എ​ട്ടി​ന്​ ക​ട്ട​പ്പ​ന സ​െൻറ്​ ജോ​ർ​ജ്​ ഹൈ​സ്​​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് വി​ദ​ഗ്​​ധ പ​രി​ശീ​ല​ക​രും അ​ത്യാ​ധു​നി​ക പ​രി​ശീ​ല​ന​സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 2001നും 2005​നും മ​ധ്യേ ജ​നി​ച്ച ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഈ ​ടാ​ല​ൻ​റ്​ ഹ​ണ്ട് എ​ഫി​ഷ്യ​ൻ​സി ടെ​സ്​​റ്റി​ൽ പ​ങ്കെ​ടു​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ, പാ​സ്​​പോ​ർ​ട്ട് സൈ​സ്​ ഫോ​ട്ടോ, വ​യ​സ്സ്​ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ കോ​പ്പി, സ്​​പോ​ർ​ട്സ്​ യൂ​നി​ഫോം എ​ന്നി​വ​യു​മാ​യി രാ​വി​ലെ എ​ട്ടി​ന്​ ക​ട്ട​പ്പ​ന സ​െൻറ്​ ജോ​ർ​ജ്​ ഹൈ​സ്​​കൂ​ൾ ഗ്രൗ​ണ്ടി​ൽ എ​ത്ത​ണ​മെ​ന്ന്​ സൈ​ക്ലി​ങ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വെ​ർ​ട്ടി​ക്ക​ൽ ജ​മ്പ്, േബ്രാ​ഡ് ജ​മ്പ്, 800 മീ​റ്റ​ർ ഓ​ട്ടം (ആ​ൺ​കു​ട്ടി​ക​ൾ​ക്ക്), 400 മീ​റ്റ​ർ ഓ​ട്ടം (പെ​ൺ​കു​ട്ടി​ക​ൾ​ക്ക്), 50 മീ​റ്റ​ർ ഓ​ട്ടം എ​ന്നി​വ​യാ​ണ് ടെ​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​ന​ങ്ങ​ൾ. കു​ട്ടി​ക​ളു​ടെ ഉ​യ​ര​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കും. സം​സ്ഥാ​ന മൗ​ണ്ട​ൻ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ് ജൂ​ലൈ അ​വ​സാ​ന​വാ​രം വ​ണ്ട​ന്മേ​ട് പ​ഞ്ചാ​യ​ത്തി​ലെ ചേ​റ്റു​ക​ുഴി​യി​ൽ ന​ട​ക്കും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ജി​ല്ല ചാ​മ്പ്യ​ൻ​ഷി​പ്പും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് മാ​സ​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി തൊ​ടു​പു​ഴ​യി​ലും ചേ​റ്റു​കു​ഴി​യി​ലും ന​ട​ക്കു​ക​യാ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ പ​ങ്കെ​ടു​ക്കാം. സം​സ്ഥാ​ന സൈ​ക്ലി​ങ്​ കോ​ച്ച് മെ​ബി​ൻ ബി​നോ​യി​യും അ​ന്ത​ർ​ദേ​ശീ​യ സൈ​ക്ലി​ങ്​ താ​രം കെ​സി​യ വ​ർ​ഗീ​സും ദേ​ശീ​യ സൈ​ക്ലി​ങ്​ താ​രം ആ​തി​ര മോ​ഹ​നു​മാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഫോ​ൺ: 9895087992, 9539011550, 9447753482. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി. മെം​ബ​ർ എ​ൻ. ര​വീ​ന്ദ്ര​ൻ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഷെ​ൽ​ബി​ൻ ജോ​സ്, ജി​ല്ല സെ​ക്ര​ട്ട​റി എ.​പി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story