Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈ ആള്‍ട്ടിറ്റ്യൂഡ്...

ഹൈ ആള്‍ട്ടിറ്റ്യൂഡ് പരിശീലനകേന്ദ്രം: കുടിക്കാന്‍ മലിനജലം; കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി

text_fields
bookmark_border
മൂന്നാര്‍: മെച്ചപ്പെട്ട പരിശീലനം നല്‍കി കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് പരിശീലനകേന്ദ്രത്തിലെ കുട്ടികള്‍ക്ക് കുടിക്കാന്‍ മലിനജലം. മാലിന്യം നിറഞ്ഞ കിണറില്‍നിന്ന് കുടിവെള്ളമായി ഉപയോഗിക്കുന്നതിനാല്‍ കുട്ടികളില്‍ പകര്‍ച്ചവ്യാധി പടരുന്നു. ശുദ്ധജലം ലഭിക്കാത്തതിനാല്‍ കുട്ടികള്‍ സമീപത്തെ അപകടം നിറഞ്ഞ പുഴയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സ്റ്റേഡിയത്തിന് സമീപം ലക്ഷങ്ങള്‍ മുടക്കി കിണര്‍ നിര്‍മിച്ചെങ്കിലും മാലിന്യം നിറഞ്ഞ് വെള്ളം മഞ്ഞനിറത്തിലായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കിണര്‍ മൂടാന്‍ നടപടി സ്വീകരിക്കാത്തതും ശുചീകരണ പ്രവര്‍ത്തനം ഇല്ലാത്തതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കാലവര്‍ഷത്തില്‍ പരിശീലനത്തിനത്തെിയ കുട്ടികള്‍ കുടിവെള്ളത്തിനായി ഉപയോഗിച്ചത് മഴവെള്ളമാണ്. മൂന്നാറിലെ കാലവസ്ഥയില്‍ കായിക പരിശീലനത്തിനായി സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് കുട്ടികളാണ് എത്തുന്നത്. ഭക്ഷണം പാകംചെയ്യാന്‍ മാലിന്യം നിറഞ്ഞ കിണര്‍ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇതുസംബന്ധിച്ച് പരാതി ഉയരുമ്പോഴും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് തയാറാകുന്നില്ളെന്ന് ആക്ഷേപമുണ്ട്. കോടികള്‍ മുടക്കി നിര്‍മിച്ച സ്റ്റേഡിയത്തിലെ മേല്‍ക്കൂരയും കക്കൂസും പൊട്ടിപ്പൊളിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story