Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലക്ഷങ്ങള്‍ മുടക്കിയ...

ലക്ഷങ്ങള്‍ മുടക്കിയ കെട്ടിടം അടച്ചിട്ട് അംഗന്‍വാടി വാടകക്കെട്ടിടത്തില്‍

text_fields
bookmark_border
ആലക്കോട്: ലക്ഷങ്ങള്‍ മുടക്കിനിര്‍മിച്ച കെട്ടിടം അടച്ചിട്ട് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത് സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തില്‍. വാടകക്കുടിശ്ശികയെ ചൊല്ലിയുള്ള തര്‍ക്കമാണ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്ക് അംഗന്‍വാടിയുടെ പ്രവര്‍ത്തനം മാറ്റാന്‍ തടസ്സം. ഇതുമൂലം കുട്ടികളും രക്ഷിതാക്കളും ഏറെ പ്രായസപ്പെടുകയാണ്. ആലക്കോട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഉപ്പുകുളത്ത് അത്യാധുനിക സൗകര്യങ്ങളോടെ മൂന്നുമാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയായ അംഗന്‍വാടി കെട്ടിടത്തിന്‍െറ ഉദ്ഘാടനമാണ് അനിശ്ചിതമായി നീളുന്നത്. സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ വാടകക്കാണ് നിലവില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് ഒന്നരകിലോമീറ്ററോളം നടന്നുവരേണ്ട അവസ്ഥയിലാണ് കുട്ടികള്‍. മാര്‍ച്ച് മുതലുള്ള വാടക കൊടുത്തുതീര്‍ക്കാത്തിനാല്‍ സ്വകാര്യ കെട്ടിടത്തില്‍നിന്ന് പുതിയ സ്ഥലത്തേക്ക് മാറാന്‍ കഴിയാത്തത്. പ്രശ്നം പരിഹരിക്കാന്‍ വാര്‍ഡ് മെംബറോ ആലക്കോട് പഞ്ചായത്ത് ഭരണസമിതിയോ താല്‍പര്യം കാണിക്കുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം, ഫണ്ട് വൈകിയതാണ് വാടക കുടിശ്ശികയാകാന്‍ കാരണമെന്നും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള വാടക കഴിഞ്ഞദിവസം അനുവദിച്ചിട്ടുണ്ടെന്നും ഇളംദേശം ശിശുവികസന പദ്ധതി ഓഫിസര്‍ സിസിലിയമ്മ മാത്യു പറഞ്ഞു. അംഗന്‍വാടി കെട്ടിടം തുറക്കാന്‍ തടസ്സമില്ളെന്നും ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് പഞ്ചായത്താണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, അംഗന്‍വാടി കെട്ടിടം തുറക്കുന്നതില്‍ പഞ്ചായത്തിന് വീഴ്ച പറ്റിയിട്ടില്ളെന്നാണ് പ്രസിഡന്‍റ് മിനി ജെറി പറഞ്ഞു. വാടക കുടിശ്ശികയായതും വൈദ്യുതീകരണം നടക്കാത്തതും പൊതുമരാമത്ത് വകുപ്പ് കെട്ടിട പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുമാണ് ഉദ്ഘാടനം വൈകാന്‍ കാരണമെന്നും അവര്‍ അറിയിച്ചു. പത്തുമാസമായി ഒരുരൂപ പോലും വാടക നല്‍കിയിട്ടില്ളെന്നും ഇക്കാരണത്താല്‍ കെട്ടിട ഉടമ ഒഴിവാകാന്‍ സമ്മതിക്കുന്നില്ളെന്നും വാര്‍ഡ് മെംബര്‍ ബിജു ജോസഫ് പറഞ്ഞു. പഞ്ചായത്ത് വിഹിതമായ 7500 രൂപ നല്‍കാന്‍ തയാറാണ്. അംഗന്‍വാടി ഉദ്ഘാടനം സംബന്ധിച്ച് സി.പി.എം സമരം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും അദ്ദേഹം ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story