Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുമാരമംഗലം ഗവ. എല്‍.പി ...

കുമാരമംഗലം ഗവ. എല്‍.പി സ്കൂളില്‍ തലമുറകളുടെ മഹാസംഗമം

text_fields
bookmark_border
കുമാരമംഗലം: കുമാരമംഗലം ഗവ. എല്‍.പി സ്കൂളില്‍ 90 വര്‍ഷം മുമ്പ് പഠിച്ച വിദ്യാര്‍ഥിയും അടുത്തകാലത്ത് സ്കൂള്‍ വിട്ട കൗമാരക്കാരും മാതൃവിദ്യാലയത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് തലമുറകളുടെ മഹാസംഗമമായി. ആയിരക്കണക്കിന് കുട്ടികള്‍ക്ക് അക്ഷര വെളിച്ചമേകിയ മുന്‍കാല അധ്യാകരും പുതുതലമുറയിലെ അധ്യാപകരും സംഗമത്തില്‍ കണ്ണിചേര്‍ന്നു. സ്കൂള്‍ ശതാബ്ദി സമാപനത്തോടനുബന്ധിച്ചാണ് പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സമ്മേളനം തലമുറകളുടെ സംഗമവേദിയായത്. രാജഭരണകാലത്തും ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്രഭാരതത്തിലും ജനിക്കുകയും പഠിക്കുകയും ചെയ്തവര്‍ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ വേറിട്ട അനുഭവമായി. കേരളത്തില്‍ വിദ്യാഭ്യാസം സൗജന്യമാക്കി നിരവധി നൂതന സംരംഭങ്ങള്‍ക്ക് തുടക്കമിട്ട ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍െറ വിളംബരപ്രകാരമാണ് 1917ല്‍ കുമാരമംഗലം ഗവ. എല്‍.പി സ്കൂള്‍ സ്ഥാപിതമായത്. പരേതനായ മലയാറ്റില്‍ കേശവന്‍നായര്‍ സ്കൂളിന് ആവശ്യമായ ഭൂമി സൗജന്യമായി നല്‍കി. 90വര്‍ഷം മുമ്പ് സ്കൂളില്‍ പഠിച്ച പനച്ചിക്കാട്ട് ശിവശങ്കരന്‍ നായരും സമ്മേളനത്തിനത്തെി. അദ്ദേഹത്തെ ആഘോഷ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. സ്കൂളില്‍ പഠിച്ച ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമേറിയ വിദ്യാര്‍ഥിയാണ് ശിവശങ്കരന്‍ നായര്‍. പൂര്‍വവിദ്യാര്‍ഥി സംഗമം പൂര്‍വവിദ്യാര്‍ഥിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫിസറുമായ രതീഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ബിജോയ് ജോണ്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ. ദാസ് മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ വിദ്യാര്‍ഥിയും നാട്ടിക എസ്.എന്‍ കോളജ് മലയാളവിഭാഗം മേധാവിയുമായ പ്രഫ. വി.എസ്. റെജി, എ.പി. കാസീന്‍, അഡ്വ. സി.എം. കുഞ്ഞുമുഹമ്മദ്, പി.പി. മൈതീന്‍, ശിവശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍കാല അധ്യാപകരെ ആദരിച്ചു. മുന്‍ അധ്യാപിക ഓമന ഗാനം ആലപിച്ചു. കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കളത്ര ഗോപാലന്‍, വിനോദ് വെള്ളായണി, സന്ദീപ് കെ. രാജ്, കുറത്തിയാടന്‍ പ്രദീപ്, സുറുമി കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. അഡ്വ. സി.എം. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ് ഉല്ലാസ് കരുണാകരന്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story