Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓപറേഷന്‍ കുബേര...

ഓപറേഷന്‍ കുബേര നിലച്ചു; വട്ടിപ്പലിശക്കാര്‍ വീണ്ടും പിടിമുറുക്കി

text_fields
bookmark_border
അടിമാലി: ‘ഓപറേഷന്‍ കുബേര’ നിലച്ചതോടെ വട്ടിപ്പലിശക്കാര്‍ ജില്ലയില്‍ വീണ്ടും പിടിമുറുക്കി. അമിതപലിശക്ക് പണം കടംകൊടുക്കുന്ന സംഘങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ സജീവമാണ്. നാട്ടുകാരും ഇതര സംസ്ഥാനക്കാരും ഉണ്ട് ഇതില്‍. വട്ടിപ്പലിശക്കാരുടെ പീഡനംമൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചതോടെയാണ് മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ‘ഓപറേഷന്‍ കുബേര’ക്ക് രൂപം നല്‍കിയത്. നോട്ട് പ്രതിസന്ധി മുതലെടുത്താണ് വട്ടിപ്പലിശക്കാരുടെ ഇടപാടുകള്‍. ചെറുകിട വ്യാപാരികളെയും കുടുംബിനികളെയുമാണ് ഉന്നംവെച്ചാണ് വട്ടിപ്പലിശക്കാരുടെ പ്രവര്‍ത്തനം. നേരത്തേ 9,000 രൂപ വായ്പ നല്‍കി 100 ദിവസത്തില്‍ 10,000 രൂപ പിരിച്ചെടുത്തിരുന്നു. നിലവില്‍ 7,500 രൂപക്ക് പകരമായ 10,000 രൂപയാണ് വാങ്ങുന്നത്. 10,000 രൂപ മുന്‍കൂര്‍ നല്‍കി 13,000 രൂപ പിരിച്ചെടുക്കുന്നവരുമുണ്ട്. 100 ദിവസംകൊണ്ട് പണം തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും വായ്പ അനുവദിക്കുന്ന വട്ടിപ്പലിശക്കാര്‍ ആദ്യം നല്‍കിയ തുകയുടെ മുതലും പലിശയും ഈടാക്കുന്നുണ്ട്. തമിഴ്നാട്ടില്‍നിന്നുളള സംഘമാണ് ഇത്തരത്തില്‍ കൂടുതല്‍ പലിശവാങ്ങുന്നത്. പിന്‍വലിച്ച പഴയ നോട്ടുകള്‍ മാറിനല്‍കുന്ന നിരവധി സംഘങ്ങളും ഹൈറേഞ്ചിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തേ പൊലീസ് പരിശോധന കര്‍ശനമാക്കിയപ്പോള്‍ പിന്‍വാങ്ങിയവരാണ് നോട്ടുപ്രതിസന്ധി മുതലെടുത്ത് പ്രത്യക്ഷപ്പെട്ടത്. ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് പൊലീസ് ഇരുപതോളം കേസെടുത്തിരുന്നു. ചെക്ക് അടക്കമുള്ള രേഖകള്‍ തുകയെഴുതാതെ വാങ്ങിയാണ് പണം കടംകൊടുക്കുന്നത്. ഇത്തരം സംഘങ്ങളെക്കുറിച്ച് പരാതി നല്‍കിയാലും പൊലീസ് നടപടിയെടുക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story