Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമദ്യലഹരിയില്‍...

മദ്യലഹരിയില്‍ ഹോട്ടല്‍ ആക്രമിച്ചു; നാലുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
കുമളി: വിനോദസഞ്ചാരികളുമായത്തെിയ വാഹനം ഹോട്ടലിന്‍െറ ബോര്‍ഡില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. മദ്യലഹരിയിലായിരുന്ന ടാക്സി ഡ്രൈവര്‍മാര്‍ ഹോട്ടലിന്‍െറ മുന്‍വശത്തെ ചില്ല് വാതില്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എറണാകുളത്തുനിന്ന് സഞ്ചാരികളുമായി എത്തിയ ടെമ്പോ ട്രാവലറിന്‍െറ മുകള്‍ഭാഗം തട്ടി ഹോട്ടലിന്‍െറ ബോര്‍ഡിനു കേടുപാട് സംഭവിച്ചു. ഇത് ഹോട്ടലുടമയും ടാക്സി ഡ്രൈവറുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലത്തെി. എന്നാല്‍, മദ്യലഹരിയിലായിരുന്ന മറ്റ് ചില ഡ്രൈവര്‍മാര്‍ വിഷയത്തില്‍ ഇടപെട്ട് തേക്കടി കവലയിലെ ഹോട്ടല്‍ സാന്ദ്ര പാലസിന്‍െറ ഗ്ളാസ് അടിച്ചുതകര്‍ക്കുകയായിരുന്നു. എറണാകുളം പള്ളുരുത്തി ചാലാന വീട്ടില്‍ സന്തോഷ് (52), ആലപ്പുഴ മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ് (28), കോട്ടയം പാമ്പാടി കുന്നുകുഴിയില്‍ അജയകുമാര്‍ (33), വാളാര്‍ഡി തോട്ടത്തില്‍ ശ്രീജിത് (27) എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത് പ്രശ്നം പരിഹരിക്കാന്‍ എത്തിയതാണെന്ന് പറയപ്പെടുന്നു. അറസ്റ്റിലായവരെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story