Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇ​ന്ന് ഹോ​ണ്‍മു​ക്ത...

ഇ​ന്ന് ഹോ​ണ്‍മു​ക്ത ദി​നം: നി​രോ​ധ​ന​ത്തി​ന്​ വി​ല​യി​ല്ല; സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​യ​ർ​ഹോ​ൺ വ്യാ​പ​കം

text_fields
bookmark_border
മൂലമറ്റം: ശബ്ദ മലിനീകരണത്തിനെതിരെ ബുധനാഴ്ച ഹോണ്‍മുക്ത ആചരണം. അന്തര്‍ദേശീയ ശബ്ദ മലിനീകരണ ബോധവത്കരണ ദിവസമായ ഏപ്രില്‍ 26നാണ് ഹോണ്‍മുക്ത ദിനമായി ആചരിക്കുന്നത്. അനാവശ്യമായി ഹോണ്‍മുഴക്കുന്ന രീതി ഒഴിവാക്കാനും ഹോൺ മൂലമുണ്ടാകുന്ന ശബ്ദ മലിനീകരണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമാണ് നഗരങ്ങളില്‍ ഒരുദിവസം നോ ഹോൺ ഡേ നടപ്പാക്കുന്നത്. നിരോധനങ്ങൾക്ക് പുല്ലുവില കൽപിച്ചും ജില്ലയിൽ സ്വകാര്യ വാഹനങ്ങളിൽ കേൾവി ശക്തിയെ സാരമായി ബാധിക്കുന്ന എയർഹോൺ ഉപയോഗവും ഉയർന്നതോതിൽ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളുടെ ഉപയോഗവും നാൾക്കുനാൾ വർധിക്കുകയാണ്. വഴിയാത്രക്കാർക്കും മുന്നിൽ പോവുന്ന വാഹനത്തിലെ യാത്രക്കാർക്കും ഹാനികരമല്ലാത്ത ഹോൺ ഉപയോഗിക്കണമെന്നാണ് മോട്ടോർ വാഹന ചട്ടങ്ങൾ നിഷ്‌കർഷിക്കുന്നത്. എന്നാൽ, ഇത് കാറ്റിൽ പറത്തിയാണ് ബസുകൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക സ്വകാര്യ വാഹനങ്ങളിലെയും ഹോണുകൾ പ്രവർത്തിക്കുന്നത്. നഗര പരിധിക്കുള്ളിലും തിരക്കേറിയ റൂട്ടുകളിലും 60 ഡെസിബലിൽ താഴെ മാത്രം ശബ്ദമുണ്ടാക്കുന്ന ഹോൺ മാത്രമേ ഉപയോഗിക്കാവൂവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ ചെവിയിൽ ഇത്തരം ശബ്ദം പതിച്ചാൽ വളരെ വേഗം കേഴ്വിശക്തി നഷ്ടപ്പെടുമെന്നും അത് ജീവിതകാലം മുഴുവൻ നീളുമെന്നും വിദഗ്ധർ പറയുന്നു. വാഹനങ്ങളിൽ പലതും പൊലീസിനെ കാണുമ്പോഴും നഗരത്തിൽ പ്രവേശിക്കുമ്പോഴും ഹോണുകളുടെ കണക്ഷൻ മാറ്റി നൽകി ശബ്ദം കുറഞ്ഞ ഹോൺ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേകം സ്വിച്ച് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ചെവിയടപ്പിക്കുന്ന ശബ്ദത്തിൽ എയർ ഹോൺ മുഴക്കി ബസുകൾ ചീറിപ്പായുമ്പോൾ ട്രാഫിക്കിൽ നിൽക്കുന്ന പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കുന്നില്ല. എന്നാൽ, എയർഹോൺ മുഴക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോേട്ടാർ വാഹന അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story