Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

ട്രാ​ൻ​സ്​​ഫോ​ർ​മ​റു​ക​ൾ​ക്ക്​ ഇ​നി സു​ര​ക്ഷ​യു​ടെ പ​വ​ർ

text_fields
bookmark_border
തൊടുപുഴ: തൊടുപുഴ നഗരപരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും അപകടഭീഷണി സൃഷ്ടിക്കുന്ന ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവേലി സ്ഥാപിച്ചുതുടങ്ങി. ഏഴ് സെക്ഷനുകളിലായി 180ഒാളം ട്രാൻസ്ഫോർമറുകൾക്കാണ് സുരക്ഷാവേലി ഒരുങ്ങുന്നത്. റോഡരികിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിച്ച ട്രാൻസ്ഫോർമറുകൾ അപകട ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി ഇരുമ്പുവേലികൾ സ്ഥാപിക്കുന്നത്. തൊടുപുഴ നമ്പർ വൺ സെക്ഷന് കീഴിൽ 40ഒാളം ട്രാൻസ്ഫോർമറുകൾക്കാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. കരിമണ്ണൂർ-30, വണ്ണപ്പുറം-40, മൂലമറ്റം-24, പുറപ്പുഴ-50, ആലക്കോട് -30 എന്നിങ്ങനെയാണ് സുരക്ഷാവേലി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറുകളുടെ പ്രാഥമിക കണക്ക്. ഒരെണ്ണത്തിന് സുരക്ഷാവേലി സ്ഥാപിക്കാൻ 40,000 രൂപയാണ് ഏകദേശ ചെലവ്. റോഡരികിലും സ്കൂളുകൾക്ക് മുന്നിലും അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷ ഒരുക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പലയിടത്തും സുരക്ഷാവലയങ്ങള്‍ ഇല്ലാതെ കൊച്ചുകുട്ടികള്‍ക്കുപോലും കൈയെത്താവുന്ന സ്ഥിതിയിലാണ് ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിരിന്നത്. വിദ്യാലയങ്ങള്‍ക്ക് സമീപം ട്രാന്‍സ്ഫോര്‍മറുകൾ സംവിധാനം സ്ഥാപിക്കുന്നതിന് പ്രത്യേക സുരക്ഷാനിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഇൗ നിബന്ധനകൾ അനുസരിച്ചാണ് ഇപ്പോൾ ചുറ്റും ഇരുമ്പുകമ്പികൾ സ്ഥാപിച്ചത്. മിക്ക ട്രാന്‍സ്ഫോര്‍മറുകളും വഴിയിലേക്ക് ഇറങ്ങിനില്‍ക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി ‘മാധ്യമം’ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെ ട്രാൻസ്ഫോർമറിലേക്ക് വാഹനമിടിച്ചുകയറിയും ജില്ലയിൽ നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു. പലതവണയും ഭാഗ്യംകൊണ്ടാണ് അപകടം ഒഴിവായത്. ഘട്ടംഘട്ടമായാണ് ചുറ്റുവേലി സ്ഥാപിക്കുന്നത്. ട്രാൻസ്ഫോർമറിന് ചുറ്റും നിശ്ചിത അകലത്തിലാണ് ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലി സ്ഥാപിക്കുന്നത്. രണ്ടുമാസത്തിനിടെ ജില്ലയിൽ അപകട ഭീഷണി ഉയർത്തുന്ന എല്ലാ ട്രാൻസ്ഫോർമറുകൾക്കും സുരക്ഷാവേലി സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story