Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാ​ട്ടാ​ന...

കാ​ട്ടാ​ന ഭീ​തി​യൊ​ഴി​യാ​​തെ രാ​ജാ​ക്കാ​ട്​; നാ​ട്ടു​കാ​ർ​ റോ​ഡ്​ ഉ​പ​രോ​ധി​ച്ചു

text_fields
bookmark_border
രാജാക്കാട്: രാജകുമാരി, ബൈസൺവാലി, രാജാക്കാട് പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാശംവിതക്കുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇതിനിടെ, വനപാലകരുടെ കണ്ണുവെട്ടിച്ച് കാട്ടാനകൾ കുരങ്ങുപാറ, ഈറ്റക്കാനം ഭാഗത്ത് മടങ്ങിയെത്തി. പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച നാട്ടുകാർ എൻ.ആർ സിറ്റി ടൗണിൽ റോഡ് ഉപരോധിച്ചു. കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് പ്രദേശവാസികളുടെ ജീവനും സ്വത്തുവകകൾക്കും സംരക്ഷണം നൽകുക, കൃഷിയും സ്വത്തും നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുക, ആനകളെ സുരക്ഷിത താവളത്തിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ സമിതി നേതൃത്വത്തിൽ എൻ.ആർ സിറ്റി ടൗണിൽ റോഡ് ഉപരോധിച്ചത്. പുന്നസിറ്റി, വലിയകണ്ടം, പുതുകിൽ, കുരങ്ങുപാറ, എൻ.ആർ.സിറ്റി പ്രദേശങ്ങളിൽനിന്നുള്ളവരാണ് സമരത്തിൽ പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡൻറ് സതി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാവിലെ രാജാക്കാട് സെൻട്രൽ ജങ്ഷൻ ഉപരോധിക്കുമെന്നും അധികൃതർ പറഞ്ഞു. വനംവകുപ്പിെൻറ പീരുമേട്, ദേവികുളം എന്നിവിടങ്ങളിൽനിന്നുള്ള ദ്രുതപ്രതികരണ സേനയുടെയും പൊന്മുടി, ബോഡിമെട്ട് ബീറ്റുകളിൽനിന്നുള്ള വനപാലകരും നാട്ടുകാരും ചേർന്ന് തിങ്കളാഴ്ച പുന്നസിറ്റി വരെ എത്തിച്ച ആനകൾ അർധരാത്രിയോടെ ഇവരുടെ കണ്ണുവെട്ടിച്ച് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് കുരങ്ങുപാറ മേഖലയിൽ തിരിച്ചെത്തിയത്. കുരങ്ങുപാറയിൽനിന്ന് രാജാക്കാട്‌ ടൗണിലേക്ക്‌ ഒന്നര കിലോമീറ്റർ മാത്രമെ ദൂരമുള്ളു. മലനിരകൾക്ക്‌ താഴെ, ടൗണിനോട്‌ ചേർന്നുള്ള വിസ്തൃതമായ വലിയകണ്ടം പാടശേഖരം ഏത്തവാഴ, പച്ചക്കറി തുടങ്ങിയ തന്നാണ്ട്‌ വിളകളുടെ കേന്ദ്രമാണ്. ഈ ഭാഗത്ത്‌ ആനകൾ എത്തിപ്പെട്ടാൽ നൂറുകണക്കിന് കർഷകരുടെ കൃഷിയും പ്രതീക്ഷകളും നശിക്കും. പ്രവചനാതീതമായ കാര്യങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്‌. ആനപ്പേടി മൂലം ഏലത്തോട്ടങ്ങളിൽ പണി നിർത്തിെവച്ചിരിക്കുകയാണ്. തീറ്റ ശേഖരിക്കാൻ ക്ഷീര കർഷകർക്ക്‌ കഴിയുന്നില്ല. ഇത്‌ കാലിവളർത്തലിനെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story