Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന ബസിന്‍െറ ഡ്രൈവറെ കല്ളെറിഞ്ഞ് പരിക്കേല്‍പിച്ചു

text_fields
bookmark_border
കട്ടപ്പന: ഓടിക്കൊണ്ടിരുന്ന ബസിന്‍െറ ഡ്രൈവറെ കല്ളെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ ഒരാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. പുളിയന്മല കാരാപ്പുഴക്കല്‍ രതീഷാണ് (35) അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. കട്ടപ്പനയില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോയ കൊണ്ടോടി ബസിനുനേരെ സ്വരാജിന് സമീപം വളവില്‍വെച്ചാണ് കല്ളേറുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുഴിത്തൊളു പള്ളിച്ചിറ സോജിയുടെ (35) തലക്കാണ് പരിക്കേറ്റത്. ഇയാള്‍ ലബ്ബക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസിന്‍െറ സര്‍വിസ് സമയം സംബന്ധിച്ച് ജീവനക്കാര്‍ തമ്മില്‍ നേരത്തെയുണ്ടായ തര്‍ക്കമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ നാലു പ്രതികളാണുള്ളത്. ഇതില്‍ ഒരാളാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story