Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅട്ടപള്ളത്ത് 33 കെ.വി ...

അട്ടപള്ളത്ത് 33 കെ.വി സബ്സ്റ്റേഷന്‍ പണി തുടങ്ങി

text_fields
bookmark_border
കുമളി: ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ അനുവദിക്കുമെന്നും ഒരു മാസത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കുമളി അട്ടപള്ളത്ത് 33 കെ.വി സബ്സ്റ്റേഷന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പൊതുവേദിയില്‍ നടന്ന സമ്മേളനത്തിന്‍െറ ഉദ്ഘാടനം അഡ്വ. ജോയ്സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. പദ്ധതി പത്തുമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് കരാറുകാരന് നിര്‍ദേശം നല്‍കി. വരുന്ന ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇടുക്കിയില്‍ മൂന്ന് സബ്സ്റ്റേഷനുകള്‍ക്കുള്ള പ്രാരംഭ നടപടി പൂര്‍ത്തിയായിവരികയാണെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ലോഡ് ഷെഡിങ് ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ഊര്‍ജത്തിന്‍െറ ഉപയോഗം പരമാവധി കുറച്ച് ഊര്‍ജ സംരക്ഷണ നടപടി സ്വീകരിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും. മറ്റുള്ളവര്‍ക്ക് 100 രൂപ നിരക്കില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ അപേക്ഷ നല്‍കിയിട്ട് വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ളത് 1090 പേര്‍ക്ക് മാത്രമാണെന്നും അത് ഒരുമാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കുമളി വില്ളേജില്‍ അട്ടപള്ളത്ത് കെ.എസ്.ഇ.ബി ലിമിറ്റഡ് വിലകൊടുത്ത് വാങ്ങിയ 3642 ഹെക്ടര്‍ സ്ഥലത്താണ് സബ്സ്റ്റേഷന്‍ നിര്‍മാണം. വണ്ടിപ്പെരിയാറില്‍നിന്നുള്ള 66 കെ.വി സബ്സ്റ്റേഷനില്‍നിന്ന് 17 കി.മീ ദൈര്‍ഘ്യമുള്ള 33 കെ.വി ഓവര്‍ഹെഡ് ലൈന്‍ നിര്‍മിച്ചാണ് പുതിയ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പദ്ധതിയുടെ നിര്‍മാണത്തിന് 914 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അഴുത ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി ജേക്കബ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി ജയിംസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോള്‍ ചാക്കോ, വിജയകുമാരി ഉദയസൂര്യന്‍, കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു ദാനിയേല്‍, റോയി കെ. പൗലോസ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സൂസമ്മ ജേക്കബ്, കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ ട്രാന്‍സ്മിഷന്‍ സി.ആര്‍. ഭുവനേന്ദ്ര പ്രസാദ്, ബ്ളോക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story