Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയ ഗെയിംസ്...

ദേശീയ ഗെയിംസ് കോട്ടേജുകള്‍ ഇനി മെഡിക്കല്‍ കോളജിന്‍െറ ക്വാര്‍ട്ടേഴ്സ്

text_fields
bookmark_border
ചെറുതോണി: ദേശീയ ഗെയിംസിലെ കോട്ടേജുകള്‍ ഇനി ഇടുക്കി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വസതിയാകും. കഴിഞ്ഞവര്‍ഷം നടന്ന ദേശീയ ഗെയിംസില്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസിക്കുന്നതിനുവേണ്ടി നിര്‍മിച്ച 25 കോട്ടേജുകളാണ് കേടുപാടുകള്‍ കൂടാതെ ജില്ലയിലത്തെിച്ച് മെഡിക്കല്‍ കോളജിനായി സ്ഥാപിക്കുക. കലക്ടറേറ്റില്‍ മെഡിക്കല്‍ കോളജിന് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും താമസിക്കുന്നതിനാവശ്യമായ ക്വാര്‍ട്ടേഴ്സുകള്‍ ഇല്ലത്ത സാഹചര്യത്തില്‍ ദേശീയ ഗെയിംസിന്‍െറ ഭാഗമായി നിര്‍മിച്ച 25 കോട്ടേജുകള്‍ ഉപയോഗപ്പെടുത്തി വസതികള്‍ നിര്‍മിക്കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു. ഇതിന്‍െറ ഭാഗമായി കോട്ടേജുകള്‍ കൈമാറുന്നതിന് സ്പോര്‍ട്സ് കൗണ്‍സിലിനും അധികൃതര്‍ക്കും ഒരാഴ്ചക്കുള്ളില്‍ കത്തു നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് പറഞ്ഞു. കോട്ടേജുകള്‍ സ്ഥാപിക്കുന്നതിന് നിരന്ന സ്ഥലം ആവശ്യമായതിനാല്‍ ജില്ലാ പഞ്ചായത്തിന്‍െറ കൈവശമുള്ള ഭൂമിയില്‍നിന്ന് ഇവ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നല്‍കും. ഈ സ്ഥലം ജില്ലാ പഞ്ചായത്ത് കൈമാറുമ്പോള്‍ പകരമായി ജില്ലാ പഞ്ചായത്ത് മുമ്പ് മെഡിക്കല്‍ കോളജിനായി വിട്ടുനല്‍കിയ ഭൂമിയില്‍നിന്ന് പകരം ഭൂമി തിരികെവാങ്ങും. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ സാധ്യതകള്‍ തുറന്നുനല്‍കുന്ന മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുമ്പോട്ടു കൊണ്ടുപോകുന്നതിന് ജില്ലാ പഞ്ചായത്ത് എല്ലാ സഹകരണവും ഉറപ്പുനല്‍കിയതായി റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഡാം നിര്‍മാണ കാലത്ത് കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കും. ഇതിനാവശ്യമായ ചെക് നല്‍കിക്കഴിഞ്ഞു. യോഗത്തില്‍ കലക്ടര്‍ ഡോ.എ. കൗശിഗന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജോസ് ടോം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story