Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവഴിപാടായി പരിശോധന; ...

വഴിപാടായി പരിശോധന; നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു

text_fields
bookmark_border
തൊടുപുഴ: മോട്ടോര്‍ വാഹന വകുപ്പിന്‍െറയും പൊലീസിന്‍െറയും വാഹന പരിശോധന വഴിപാടായതോടെ ജില്ലയില്‍ ഗതാഗത നിയമലംഘനം വര്‍ധിച്ചു. ജനുവരിയില്‍ പേരിന് മാത്രമാണ് ഇരു വകുപ്പുകളും പരിശോധന നടത്തിയത്. ഹെല്‍മറ്റില്ലാത്തവരെ തിരഞ്ഞുപിടിക്കുന്നതില്‍ മാത്രമായി ഒതുങ്ങുകയാണ് പരിശോധനകള്‍. വളവുകളിലും തിരക്കേറിയ കവലകളിലും നടത്തുന്ന പരിശോധനകള്‍ ‘ഹെല്‍മറ്റ് വേട്ട’ മാത്രമായി മാറുന്നു. മദ്യപിച്ചും ലൈസന്‍സില്ലാതെയും ചത്തെു വാഹനങ്ങളില്‍ മുന്നും പിന്നും നോക്കാതെയാണ് വിദ്യാര്‍ഥികളടക്കമുള്ളവരുടെ ഡ്രൈവിങ്. വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. ഒട്ടേറെ അപകടങ്ങളാണ് സമീപകാലത്ത് നഗരത്തിന്‍െറ സമീപമേഖലകളിലുണ്ടായത്. കൗമാരക്കാരിലെ വാഹന ഉപയോഗം നഗരത്തില്‍ കൂടിവരികയാണ്. നിയമം ലംഘിച്ചു പായുന്ന ഇക്കൂട്ടര്‍ ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളും ചെറുതല്ല. നഗരത്തിലൂടെപോലും ഇരുചക്ര വാഹനങ്ങളിലും മറ്റും അമിതവേഗത്തില്‍ പായുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ കാല്‍നടക്കാര്‍ക്കും മറ്റു വാഹനയാത്രക്കാര്‍ക്കും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. മങ്ങാട്ടുകവല നാലുവരിപ്പാതയിലൂടെ കോളജ് വിദ്യാര്‍ഥികള്‍ ബൈക്കില്‍ മൂന്നുപേരെ വീതം കയറ്റി അമിതവേഗത്തില്‍ പായുന്നത് പതിവുകാഴ്ചയാണ്. ഇതിനുപുറമെ ചില സ്വകാര്യ വാഹനങ്ങളും ബസുകളും അമിതവേഗത്തില്‍ നഗരത്തിലൂടെ പായുന്നത് മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്. ബാറുകള്‍ പൂട്ടിയെങ്കിലും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പല പ്രധാനറോഡുകളിലും വേണ്ടത്ര മുന്നറിയിപ്പ് സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. തൊടുപുഴ-മൂലമറ്റം, തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിലും അപകടം തുടര്‍ക്കഥയായി മാറുകയാണ്. മെച്ചപ്പെട്ട റോഡ് സൗകര്യം മുതലെടുത്ത് അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ മറ്റു വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പൊലീസിന്‍െറയും മോട്ടോര്‍ വാഹനവകുപ്പിന്‍െറയും പരിശോധന കാര്യക്ഷമമല്ലാത്തതാണ് നിയമംലംഘിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. വാഹനങ്ങളുടെ അമിതവേഗത്തിന് തടയിടാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story