Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകര്‍ഷകര്‍ക്ക് ആശ്വാസം; ...

കര്‍ഷകര്‍ക്ക് ആശ്വാസം; രാസവളങ്ങളുടെ വിലകുറയുന്നു

text_fields
bookmark_border
കട്ടപ്പന: കര്‍ഷകര്‍ക്ക് പ്രതീക്ഷയും ആശ്വാസവും പകര്‍ന്ന് രാസവളങ്ങളുടെ വില കുറയുന്നു. രണ്ട് ദശകത്തിനിടയില്‍ ഇതാദ്യമാണ് വളങ്ങളുടെ വില ഗണ്യമായി കുറയുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെ വിഷമിക്കുന്നതിനിടെ കര്‍ഷകര്‍ക്ക് ആശ്വാസമാണ്. ഏലം, കാപ്പി, കുരുമുളക്, റബര്‍, തേയില എന്നിവക്ക് ഉപയോഗിക്കുന്ന പൊട്ടാഷ്, 10-26-26, ഡി.എ.പി, ഫാക്ടംഫോസ്, അമോണിയം ഫോസ്ഫേറ്റ് തുടങ്ങിയ രാസവളങ്ങള്‍ക്കാണ് വിലകുറഞ്ഞത്. 50 കിലോ ചാക്കിന് 810 രൂപയില്‍നിന്ന് പൊട്ടാഷിന്‍െറ വില 250 ആയി കുറഞ്ഞു. 910 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന് 890 ആയും 1200 രൂപയുടെ ഡി.എ.പിയുടെ പുതിയവില 1145 ആണ്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് വിലക്കുറവെന്ന് വ്യാപാരികള്‍ പറഞ്ഞു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് സഹായകരമാണ് രാസവളങ്ങളുടെ വിലയിടിവ്. വില കുറഞ്ഞിട്ടും കടകളില്‍ കച്ചവടം താരതമ്യേന കുറവാണ്. കാലാവസ്ഥ വ്യതിയാനംമൂലം കര്‍ഷകര്‍ വളപ്രയോഗത്തിന് മടിക്കുന്നതാണ് കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story