Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമന്ത്രിയുടെ സന്ദര്‍ശനം ...

മന്ത്രിയുടെ സന്ദര്‍ശനം ഇന്ന് തുടങ്ങും; പരാതികളുമായി കര്‍ഷകര്‍

text_fields
bookmark_border
മറയൂര്‍: കാന്തല്ലൂര്‍ മേഖലയില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ രണ്ടുദിവസത്തെ സന്ദര്‍ശനം തിങ്കളാഴ്ച തുടങ്ങും. കേരളത്തിന്‍െറ ശീതകാല പച്ചക്കറി ഉല്‍പാദന മേഖലയായ വട്ടവട മേഖലയിലും ശര്‍ക്കര നിര്‍മാണകേന്ദ്രമായ മറയൂരിലും മന്ത്രിയുടെ സന്ദര്‍ശനത്തെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഞായറാഴ്ച ചിന്നാറിലത്തെിയ മന്ത്രി തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗുഹനാഥപുരം, പെരുമല, പുത്തൂര്‍ മേഖലകള്‍ സന്ദര്‍ശിക്കും. 11ന് കാന്തല്ലൂര്‍ വി.എഫ്.പി.സി.കെ ഹാളില്‍ പച്ചക്കറി കര്‍ഷകരുമായി ആശയവിനിയമം, മൂന്നിന് മറയൂര്‍ സഹകരണ ബാങ്ക് ഹാളില്‍ കരിമ്പ് കര്‍ഷകരുമായി ചര്‍ച്ച, ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വട്ടവട, കൊട്ടക്കാമ്പൂര്‍, ചിലന്തിയാര്‍ പ്രദേശങ്ങളില്‍ സന്ദര്‍ശനം, 11.30ന് വട്ടവട ഊര്‍ക്കാട് കെ.ഇ.എച്ച്.എസില്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story