Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേക്കടി ആമപാര്‍ക്കിലെ...

തേക്കടി ആമപാര്‍ക്കിലെ വാഹന പാര്‍ക്കിങില്‍ നിയന്ത്രണം

text_fields
bookmark_border
കുമളി: വാഹന പാര്‍ക്കിങ്ങിന് പകരം സൗകര്യം ഒരുക്കാതെ തേക്കടി ആമ പാര്‍ക്കിന് സമീപത്തെ വാഹന പാര്‍ക്കിങ് റോഡിന്‍െറ ഒരുവശത്തുമാത്രമാക്കി വനപാലകര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ ആമ പാര്‍ക്കിന് സമീപം വാഹനങ്ങള്‍ നിര്‍ത്തിയിട്ട ശേഷമാണ് വിനോദസഞ്ചാരികള്‍ ബോട്ട് സവാരിക്കായി ലാന്‍ഡിങ്ങിലേക്ക് പോകുന്നത്. ആമ പാര്‍ക്കിന് സമീപം റോഡിന്‍െറ ഇരുവശത്തുമായാണ് വാഹനങ്ങള്‍ ഇതേവരെ പാര്‍ക്ക് ചെയ്തിരുന്നത്. തിരക്കേറുന്ന ഘട്ടത്തില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററോളം നീളാറുണ്ട്. വാഹനപാര്‍ക്കിങ് വനമേഖലക്ക് പുറത്തത്തെിക്കുകയെന്ന ലക്ഷ്യത്തോടെ തേക്കടി ആനവാച്ചാല്‍ പ്രദേശത്ത് നിര്‍മാണ ജോലി തുടങ്ങിയെങ്കിലും ഇത് കോടതി ഇടപെടലോടെ നിലച്ച അവസ്ഥയിലാണ്. ഇത്തരത്തില്‍ പകരം പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ പാര്‍ക്കിങ് റോഡിന്‍െറ ഒരുവശത്തുമാത്രമാക്കി പരിമിതപ്പെടുത്തുന്നത് ഏറെ പ്രയാസത്തിനിടയാക്കും. മധ്യവേനലവധിയായതോടെ സഞ്ചാരികള്‍ ധാരാളമായി തേക്കടി സന്ദര്‍ശിക്കുന്ന ഘട്ടത്തിലാണ് വനംവകുപ്പിന്‍െറ നിയന്ത്രണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിലവിലുണ്ടായിരുന്ന സൗകര്യം തന്നെ സീസണ്‍ സമയത്ത് പരിമിതമായിരുന്ന സാഹചര്യത്തില്‍ വീണ്ടും കുറവുവരുത്തിയത് വിനോദസഞ്ചാരികളെ വലക്കും.
Show Full Article
TAGS:LOCAL NEWS 
Next Story