Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒടുവില്‍...

ഒടുവില്‍ കമ്പംമെട്ടില്‍ വനംവകുപ്പിനും ഓഫിസായി

text_fields
bookmark_border
നെടുങ്കണ്ടം: ഒടുവില്‍ കമ്പംമെട്ടില്‍ വനംവകുപ്പിനും ഓഫിസായി. കേരളാ-തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ടിലെ വനംവകുപ്പ് ചെക്പോസ്റ്റിനാണ് പുതിയ ഓഫിസ് മന്ദിരം നിര്‍മിച്ചത്. ഇതിന്‍െറ ഉദ്ഘാടനം അടുത്ത ആഴ്ചയില്‍ നടക്കും. 6.5 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വകുപ്പിനുള്ള 17.5 സെന്‍റ് സ്ഥലവും അളന്നുതിരിച്ച് കമ്പിവേലി കെട്ടി. ഓഫിസ് മുറി കൂടാതെ വരാന്ത, ബെഡ്റൂം, കിച്ചണ്‍, ടോയ്ലറ്റ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 42 വര്‍ഷം മുമ്പ് അന്നത്തെ സൗകര്യത്തില്‍ നിര്‍മിച്ച കുടിലിലാണ് ഇവിടെ ചെക് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. പഴമയുടെ സ്മാരകം പോലെ നിന്നിരുന്ന ഓഫിസ് ഏതുനിമിഷവും നിലം പൊത്തുമെന്ന ഭയത്തിലായിരുന്നു ജീവനക്കാര്‍. ടൗണില്‍ മുറി വാടകക്കെടുത്താണ് ജീവനക്കാര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വനവിഭവങ്ങളും മറ്റും തമിഴ്നാട്ടിലേക്ക് കടത്തുന്നത് തടയാനായി സ്ഥാപിച്ചതായിരുന്നു ചെക് പോസ്റ്റ്. 2015 സെപ്റ്റംബര്‍ 21ന് ‘മാധ്യമം’ ഈ ഓഫിസിന്‍െറ ശോച്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story