ഹൈറേഞ്ചില് പെരുമഴ; കൃഷിനാശം, മരണം
text_fieldsരാജാക്കാട്: കനത്തമഴയില് ഹൈറേഞ്ചില് വ്യാപക കൃഷിനാശം. ഏക്കര് കണക്കിന് കൃഷി വെള്ളത്തിനടിയിലായി. ബുധനാഴ്ച രാവിലെ 11ന് ആരംഭിച്ച മഴ തുടര്ച്ചയായി മൂന്ന് മണിക്കൂറുകളോളം നീണ്ടു.
മിന്നലേറ്റ്മേലെചെമ്മണ്ണാര് താന്നിക്കകുന്നേല് മേരി മാത്യുവാണ് (61) മരിച്ചു. മിന്നലില് വയറിങ് പൂര്ണമായി കത്തിനശിക്കുകയും വീടിന് സാരമായ കേടുപാടുകള് സംഭവിക്കുകയും ചെയ്തു. തുലാവര്ഷ മഴയുടെ ആരംഭത്തില് തന്നെ ഹൈറേഞ്ചില് കനത്ത നാശനഷ്ടമാണുണ്ടായത്. രാജാക്കാട് പഴയവിടുതി മേഖലകളില് പാവല്, വാഴ, കപ്പ തുടങ്ങിയവയാണ് വ്യാപകമായി നശിച്ചത്. പഴയവിടുതി കാഞ്ഞിരത്തിങ്കല് മനോജിന്െറ ഒരേക്കര് വാഴയും അരയേക്കര് പാവലും ഉറുമ്പിക്കല് പുരുഷന്െറ രണ്ടേക്കറോളം കപ്പയും കൂട്ടുങ്കല് ജോസഫിന്െറ അരയേക്കര് വാഴയും അരയേക്കര് പാവലും പൂര്ണമായി വെള്ളത്തിനടിയിലായി. സമീപ പ്രദേശത്തെ കര്ഷകരായ കുമ്മരംകണ്ണേഴത്ത് ഗിരീഷ്, വെട്ടിയാങ്കല് കുഞ്ഞപ്പന്, മാട്ടേല് ജിസ് എന്നിവരുടെയും കൃഷി വ്യാപകമായി നശിച്ചു. ഉല്പാദനക്കുറവും വിലത്തകര്ച്ചയും അമിത ഉല്പാദനച്ചെലവും മൂലം കഴിഞ്ഞവര്ഷവും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നവരാണ് ഹൈറേഞ്ചിലെ കര്ഷകര്. ഇതോടെ കടക്കണിയിലായ ഇവര് ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കൃഷി ആരംഭിച്ചത്. എന്നാല് ഇതാണ് ഇന്നലെ പെയ്ത മഴയില് വെള്ളത്തിലായത്. നാലടിയിലധികം വെള്ളം ഉയര്ന്നതിനാല് ഇത് താഴാന് ദിവസങ്ങള് വേണ്ടിവരും. വെള്ളക്കെട്ട് ദിവസങ്ങള് നില്ക്കുന്നതോടെ വാഴയുടെ വേര് ചീയലും തട ചീയലും ബാധിക്കും. ഇത് ഇലകരിച്ചിലിനും പഴുപ്പിനും കാരണമാകും. തുടര്ന്ന് വാഴ പൂര്ണമായി നശിക്കും. അടുത്ത ഓണക്കാല വിപണി ലക്ഷ്യംവെച്ചാണ് വാഴ നട്ടത്. വെള്ളക്കെട്ടില് നില്ക്കുന്ന കപ്പ പൂര്ണമായി ചീയും. പാവലിന്െറ കാര്യവും വ്യത്യസ്തമല്ല. വിത്തുവെച്ച് കൃഷി ആരംഭിച്ചതുമുതല് കണക്കുകൂട്ടിയാല് നിലവില് ഉണ്ടായിരിക്കുന്നത് ലക്ഷങ്ങളുടെ നഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.