ജില്ലയിലെ ആനസവാരി കേന്ദ്രങ്ങളില് സുരക്ഷയില്ല
text_fieldsഅടിമാലി: കൃത്യമായ സുരക്ഷാ സംവിധാനങ്ങള് ആനസവാരി കേന്ദ്രങ്ങളില് ഒരുക്കണമെന്ന നിര്ദേശത്തിന് ജില്ലയില് പുല്ലുവില. സവാരി കേന്ദ്രങ്ങളില് പലയിടത്തും നിര്ദേശങ്ങള് ലംഘിക്കപ്പെടുന്നത് സവാരിക്കത്തെുന്ന സഞ്ചാരികളുടെ ജീവന് ഭീഷണി ഉയര്ത്തുന്നു. കഴിഞ്ഞ ഒരു വര്ഷത്തിനിടെ സവാരി കേന്ദ്രത്തില് രണ്ട് സവാരി ആനകള് ചരിഞ്ഞിരുന്നു. അക്രമകാരികളായ ആനകളുടെ ആക്രമണത്തില് വിനോദസഞ്ചാരികള് മരിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ആനകളുടെ മാലിന്യം സവാരി കേന്ദ്രങ്ങളില് കുന്നുകൂടുകയും ഇവ ജലസ്രോതസ്സുകളില് ഒലിച്ചത്തെുകയും കുടിവെള്ള സ്രോതസ്സുകള് മലിനമാവുകയും ചെയ്യുകയാണ്. ഇതിനെതിരെ ആനച്ചാല്, ഇരുട്ടുകാനം, മൂന്നാര്, മാട്ടുപ്പെട്ടി എന്നിവിടങ്ങളില് നാട്ടുകാര് പരാതി നല്കിയെങ്കിലും അധികൃതര് നടപടി സ്വീകരിക്കുന്നില്ല. അതുപോലെ ടിക്കറ്റിന് വിനോദ നികുതി പഞ്ചായത്തുകളില് അടയ്ക്കുന്നതിന് നിയമമുണ്ടെങ്കിലും ജീവനക്കാരെ സ്വാധീനിക്കുന്ന നടത്തിപ്പുകാര് നികുതി പൂര്ണമായി ഒഴിവാക്കി എടുക്കുകയും ചെയ്യുന്നു. ഇതുവഴി പ്രതിമാസം 50,000 രൂപ നഷ്ടമായി വരുന്നുമുണ്ട്. വിശ്രമം അനുവദിക്കാതെ ജോലിയെടുപ്പിക്കുന്നതിനാല് ദേവികുളം താലൂക്കില് എട്ട് സവാരി ആനകള് അവശതയിലാണെന്നും വിവരമുണ്ട്. ആനയുടെ ആക്രമണത്തില് സഞ്ചാരികള്ക്ക് പരിക്കേല്ക്കാറുണ്ടെങ്കിലും നടത്തിപ്പുകാര് കേസ് ഒതുക്കിത്തീര്ക്കുന്നു. തിരക്കേറിയ സമയങ്ങളില് രാവിലെ മുതല് രാത്രിവരെ വിശ്രമമില്ലാതെ ആനകളെ ഉപയോഗിക്കുന്നവരുമുണ്ട്.
വര്ഷത്തില് നിശ്ചിത ദിവസം സവാരി കേന്ദ്രത്തിന് അവധിനല്കി ആനകള്ക്ക് സുഖ ചികിത്സ നല്കണമെന്ന് സര്ക്കാര് നിര്ദേശമുണ്ടെങ്കിലും നടപ്പാകുന്നില്ല. രാവിലെ എട്ട് മുതല് വൈകീട്ട് അഞ്ചുവരെയാണ് ആനകളെ ഉപയോഗിച്ച് സവാരി നടത്താവുന്നത്. എന്നാല്, രാവിലെ ഏഴ് മുതല് രാത്രിവരെ ആനകളെ ജോലിയെടുപ്പിക്കുന്നു. ഇത് ആനകളില് ആക്രമണവാസന വര്ധിപ്പിക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യുന്നു.
സര്ക്കസ് കമ്പനികള് പോലും മൃഗങ്ങളെ പ്രദര്ശിപ്പിക്കുന്നതിന് വിലക്കുള്ളപ്പോള് നിയമങ്ങള് കാറ്റില് പറത്തുകയും മതിയായ അനുമതിയില്ലാതെയുമാണ് ചില സ്ഥലങ്ങളില് ആനകളെ സവാരിക്കായി ഉപയോഗിക്കുന്നത്. ആനകളെ കൂടാതെ കുതിരകളെയും വ്യാപകമായി സവാരിക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളില് ഉപയോഗിക്കുന്നുണ്ട്. വന്തുക വാങ്ങുന്ന നടത്തിപ്പുകാര് സര്ക്കാറിന് നല്കേണ്ട ലൈസന്സ് ഫീസും കൃത്യമായി അടയ്ക്കുന്നതില് വീഴ്ച വരുത്തുന്നതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.