197 പ്രശ്നബാധിത ബൂത്തുകള്; കനത്ത സുരക്ഷ ഏര്പ്പെടുത്തി
text_fieldsതൊടുപുഴ: ജില്ലയില് ആകെ 107 പ്രശ്നബാധിത ബൂത്തുകള് . ഇവിടെ 54 സെന്സിറ്റീവ് ബൂത്തുകളില് തല്സമയ വെബ് സ്ക്രീനിങ് ഏര്പ്പെടുത്തി. സുരക്ഷ മുന് നിര്ത്തിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഏഴു ഡിവൈ.എസ്.പിമാര്, 26 സര്ക്ക്ള് ഇന്സ്പെക്ടര്മാര്, 240 സബ് ഇന്സ്പെക്ടര്മാര്, 2369 പൊലീസുകാര്, 380 സ്പെഷല് പൊലീസ് ഓഫിസര്മാര് എന്നിവരടങ്ങിയ പൊലീസ് സേനയാണ് ജില്ലയില് ഡ്യൂട്ടിക്ക് ഉണ്ടാകുക. പുറമെ എക്സൈസ് വകുപ്പില്നിന്ന് 50 പേരുടെയും വനംവകുപ്പില്നിന്ന് 20പേരുടെയും മോട്ടോര് വാഹന വകുപ്പില്നിന്ന് 31പേരുടെയും സേവനം ലഭിക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്നിന്ന് 1100 പൊലീസുകാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ബറ്റാലിയനില്നിന്ന് 410പേരുടെ സേവനം ഇതോടൊപ്പം ഉണ്ടാകും. ജില്ലയില് 1453 പോളിങ് സ്റ്റേഷനുകളിലും സുരക്ഷക്കായി ആവശ്യമായ സേനയെ നിയോഗിക്കും. ഓരോ ബൂത്തുകള് മാത്രമുള്ള 724 പോളിങ് സ്റ്റേഷനുകളില് ഓരോ പൊലീസുദ്യോഗസ്ഥരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കും. ഇരട്ട ബൂത്തുകളുള്ള 271 പോളിങ് ബൂത്തുകളില് രണ്ടുപേരെ വീതവും മൂന്നു ബൂത്തുകളുള്ള 16 പോളിങ് ബൂത്തുകളില് മൂന്ന് പൊലീസുദ്യോഗസ്ഥരെ വീതവും ഡ്യൂട്ടിക്ക് നിയോഗിക്കും. നാല് ബൂത്തുകളുള്ള 25പോളിങ് സ്റ്റേഷനുകളില് നാലുപേരെ വീതവും ആറ് ബൂത്തുകളുള്ള നാല് പോളിങ് സ്റ്റേഷനുകളില് ആറുപേരെ വീതവും ഏഴ് ബൂത്തുകളുള്ള ഒരു പോളിങ് സ്റ്റേഷനില് ഏഴുപേരെ വീതവും എട്ടു ബൂത്തുകളുള്ള ഒരു പോളിങ് സ്റ്റേഷനില് എട്ടുപേരെ വീതവും ഡ്യൂട്ടിക്ക് നിയോഗിക്കും. വിദൂരമായ 19 ബൂത്തുകളില് ഒരു സബ് ഇന്സ്പെക്ടറുടെ നേതൃത്വത്തില് മൂന്ന് പൊലീസുദ്യോഗസ്ഥരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കും. പ്രശ്നം ഉണ്ടായാല് എത്രയും പെട്ടെന്ന് എത്തി പരിഹാരം കണ്ടത്തൊന് 106 ഗ്രൂപ് പട്രോളിങ് വാഹനവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.