Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഴക്കുല വിലയിടിഞ്ഞു;...

വാഴക്കുല വിലയിടിഞ്ഞു; കര്‍ഷകര്‍ക്ക് തിരിച്ചടി

text_fields
bookmark_border
അടിമാലി: വാഴക്കുലയുടെ വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മലയോരത്ത് സമൃദ്ധമായി വിളഞ്ഞ വാഴക്കുലകള്‍ വില്‍ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വിഷമത്തിലായി. ഞാലിപ്പൂവന്‍, പൂവന്‍, നേന്ത്രന്‍, റോബസ്റ്റ തുടങ്ങിയവയുടെ വിലയാണ് ഇടിഞ്ഞത്. ഞാലിപ്പൂവന് കിലോക്ക് 18 രൂപയും പൂവന് 18, നേന്ത്രന് 20, റോബസ്റ്റക്ക് ആറ് രൂപയുമാണ് വിപണിവില. ഈ വിലക്ക് പോലും ഇവ വാങ്ങാനാളില്ല. ഇവ യഥാക്രമം കിലോക്ക് 16, 18, 25, 10 രൂപക്കാണ് വ്യാപാരികള്‍ വില്‍ക്കുന്നത്. ഉല്‍പാദനം കൂടിയതും പഴത്തിന് ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വിലയിടിയാന്‍ കാരണം. കഴിഞ്ഞവര്‍ഷം 30, 35 രൂപ ശരാശരി വിലയുണ്ടായിരുന്നു. ഒരു അധിക വരുമാന മാര്‍ഗമെന്ന നിലയിലാണ് കര്‍ഷകര്‍ ഇടവിളയായി വാഴക്കൃഷി നടത്തുന്നത്. രാസവളങ്ങള്‍ ഉപയോഗിക്കാതെ ജൈവ കൃഷി രീതിയില്‍ ഉല്‍പാദിപ്പിച്ച കുലകളാണ് നാമമാത്ര വിലക്ക് വില്‍ക്കേണ്ടിവരുന്നത്. ഒന്നോ രണ്ടോ കുലകള്‍ മാത്രമാണ് ഓരോ കടക്കാരും വാങ്ങുന്നത്. ചെലവില്ലാത്തതിനാല്‍ കൂടുതലായി വാങ്ങാന്‍ കടക്കാര്‍ക്കാവുന്നില്ല. മലയോരത്തെ സാമ്പത്തിക പ്രതിസന്ധി കച്ചവടത്തെ ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. ഓട്ടോക്കൂലി കൊടുത്ത് കഴിഞ്ഞാല്‍ പിന്നെയൊന്നും ബാക്കിയുണ്ടാവില്ളെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉല്‍പന്നങ്ങള്‍ക്ക് വിലസ്ഥിരതയില്ലാത്തതിനാല്‍ ഒരുകൃഷിയും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. വിലത്തകര്‍ച്ച മൂലം മലയോരത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷത്തില്‍നിന്ന് ഭിന്നമായി മരച്ചീനി വില ഉയരുന്നുണ്ട്. ഇക്കുറി ഉല്‍പാദനം കുറഞ്ഞതാണ് മരച്ചീനി വില ഉയരാന്‍ കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story