Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരുന്നും ഡോക്ടറും...

മരുന്നും ഡോക്ടറും ഇല്ലാതെ മറയൂരിലെ മൃഗാശുപത്രികള്‍

text_fields
bookmark_border
മറയൂര്‍: തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴമൂലം മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ കന്നുകാലികള്‍ക്ക് രോഗം പടര്‍ന്നുപിടിക്കുന്നു. മരുന്നും ഡോക്ടറുടെ സേവനവും ലഭിക്കാതെ മറയൂരിലെ ക്ഷീര കര്‍ഷകര്‍ വലയുന്നു. കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലായി രണ്ട് സര്‍ക്കാര്‍ വെറ്ററിനറി ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയുള്ള രണ്ട് ഡോക്ടര്‍മാരുടെ സേവനമാണ് ഈ പഞ്ചായത്തുകളിലെ 300ഓളം ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍, രണ്ടുമാസത്തോളമായി ഈ രണ്ട് ഡിസ്പെന്‍സറികളിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. മഴ ആരംഭിച്ചതോടെ പ്രദേശത്ത് കന്നുകാലികള്‍ കനത്ത പനിയും കാല്‍സ്യത്തിന്‍െറ അഭാവവും മൂലം തളര്‍ന്നുവീഴുകയും ചത്തൊടുങ്ങുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. രോഗബാധ മൂലം പാലിന്‍െറ ഉല്‍പാദനത്തിലും വന്‍ കുറവ് സംഭവിച്ചിട്ടുള്ളതായി ക്ഷീര കര്‍ഷകര്‍ പറയുന്നു. സ്വന്തമായി കെട്ടിടവും അത്യാധുനിക സൗകര്യം ഒരുക്കുന്നതിനുള്ള സ്ഥലവും ഉണ്ടെങ്കിലും ഡിസ്പെന്‍സറി മാത്രമായി പ്രവര്‍ത്തിച്ചുവരുന്ന ഹോസ്പിറ്റല്‍ അപ്ഗ്രേഡ് ചെയ്ത് ഉയര്‍ത്തിയാല്‍ മാത്രമേ ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നുകളും ലഭ്യമാകുകയുള്ളൂയെന്നും ആദിവാസി മേഖലകളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story