Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളക്കെട്ട്;...

വെള്ളക്കെട്ട്; കാല്‍നടക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും ദുരിതം

text_fields
bookmark_border
ചെറുതോണി: കരിമ്പന്‍-മുരിക്കാശേരി റോഡില്‍ പതിനാറാം കണ്ടം ഭാഗത്ത് റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം കാല്‍നടക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ദിനംപ്രതി ഒരു ഡെസന്‍ ബസുകളും മറ്റു വാഹനങ്ങളും കടന്നു പോകുന്ന പാതയാണിത്. 20 മീറ്റര്‍ ദൂരത്തോളം തടാകംപോലെ വെള്ളം കെട്ടിനിന്ന് റോഡിന്‍െറ പല ഭാഗത്തും ഗര്‍ത്തം തന്നെ രൂപപ്പെട്ടിട്ടുണ്ട.് രാവിലെയും വൈകീട്ടും നൂറുകണക്കിന് കുട്ടികളാണ് ഇതിലെ നടന്നുപോകുന്നത്. നഴ്സറി മുതല്‍ പ്ളസ് ടുവരെയുള്ള കുട്ടികള്‍ ഇക്കൂട്ടത്തിലുണ്ട്. ചളിയും ചപ്പുചവറും വന്നടിഞ്ഞ് കലങ്ങിക്കിടക്കുന്ന റോഡിലൂടെ നടന്ന് കുഴിയില്‍ ചാടുന്നതൊഴിവാക്കാന്‍ പിഞ്ചുകുട്ടികളെ മാതാപിതാക്കള്‍ സ്കൂളില്‍ എടുത്തുകൊണ്ടു വിടുകയും തിരികെ കൊണ്ടുവരികയുമാണ് ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിന് ഫണ്ട് ഉണ്ടെങ്കിലും അവര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story