Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന മുന്നേറുന്നു

കട്ടപ്പന മുന്നേറുന്നു

text_fields
bookmark_border
അറക്കുളം: റവന്യൂ ജില്ലാ സ്കൂള്‍ കായിക മേള ആദ്യ ദിനം പിന്നിടുമ്പോള്‍ കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല മുന്നില്‍. 20 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇവര്‍ക്ക് 62 പോയന്‍റുണ്ട്. രണ്ടാം സ്ഥാനത്തുള്ള തൊടുപുഴക്ക് 49 പോയന്‍റും മൂന്നാം സ്ഥാനത്തുള്ള അടിമാലിക്ക് 21 പോയന്‍റുമാണുള്ളത്. പീരുമേട് 14ഉം നെടുങ്കണ്ടം 10ഉം ആതിഥേയരായ അറക്കുളം എട്ടു പോയന്‍റും നേടി. സ്കൂളുകളില്‍ തോമസ് മാഷിന്‍െറയും രാജാസ് തോമസിന്‍െറയും ശിക്ഷണത്തില്‍ എത്തിയ വണ്ണപ്പുറം എസ്.എന്‍.എം വി.എച്ച്.എസ്.എസാണ് മുന്നില്‍. 20 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇവര്‍ക്ക് 35 പോയന്‍റാണുള്ളത്. 59 മത്സരാര്‍ഥികളുമായാണ് വണ്ണപ്പുറം സ്കൂള്‍ ടീം എത്തിയിട്ടുള്ളത്. 27 പെണ്‍കുട്ടികളും 32 ആണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള തങ്കമണി സെന്‍റ് തോമസ് എച്ച്.എസ്.എസിന് 20 പോയന്‍റും ഇരട്ടയാര്‍ സെന്‍റ് തോമസ് എച്ച്.എസ്.എസിന് 19 പോയന്‍റുമുണ്ട്. എന്‍.ആര്‍ സിറ്റി എസ്.എന്‍.വി എച്ച്.എസിന് 15 പോയന്‍റും മുണ്ടക്കയം ഈസ്റ്റ് സെന്‍റ് ആന്‍റണീസ് എച്ച്.എസ് 11 പോയന്‍റുമായി പിറകിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story