Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമെഡിക്കല്‍ കോളജ്:...

മെഡിക്കല്‍ കോളജ്: സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക്

text_fields
bookmark_border
ചെറുതോണി: സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടുക്കി മെഡിക്കല്‍ കോളജിനു മുന്നില്‍ നടത്തി വരുന്ന സമരം ശക്തിപ്പെടുത്തുമെന്ന് നേതാക്കള്‍. മൂന്നുദിവസമായി തുടരുന്ന സത്യഗ്രഹ സമരത്തിന്‍െറ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണിത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് അഡ്മിനിസ്ട്രേഷന്‍ ബ്ളോക്കും ഇടുക്കി ജില്ലാ പഞ്ചായത്ത് കാര്യാലയവും ഉപരോധിക്കും. മെഡിക്കല്‍ കോളജിന്‍െറ ഒ.പി ആരംഭിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകുന്നില്ല. ആഴ്ചയില്‍ ഒരു ദിവസം ഒ.പി ആരംഭിച്ച് തടിതപ്പാനുള്ള നീക്കം അംഗീകരിക്കില്ല. എം.എല്‍.എയെ വെള്ളപൂശുന്നതിനായി ചില യുവജന സംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നതിന്‍െറ തെളിവാണ് സമരത്തിനു ലഭിക്കുന്ന പിന്തുണയെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story