പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജെ.ഡി.എസ് പ്രമേയം
text_fieldsബംഗളൂരു: സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ -എസ് രാഷ്ട്രീയ പ്രമേയം. ബംഗളൂരുവിൽ രണ്ടു ദിവസമായി നടന്ന ജെ.ഡി.എസ് ദേശീയ നിർവാഹക സമിതി യോഗത്തിലാണ് രാജ്യത്തിെൻറ മതേതര സങ്കൽപങ്ങൾക്ക് വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാറിെൻറ സാമ്പത്തിക നയത്തെ കുറ്റപ്പെടുത്തിയുള്ള സാമ്പത്തിക പ്രമേയവും അവതരിപ്പിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ കോർപറേറ്റ് കമ്പനികൾക്ക് വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി രാജ്യത്തിെൻറ സാമ്പത്തിക അടിത്തറ തകർക്കുന്നതിന് തുല്യമാണെന്നും പ്രമേയത്തിൽ വിമർശിച്ചു. രാജ്യത്തിെൻറ വളർച്ചനിരക്ക് താഴുമ്പോഴും തെറ്റായ നയങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് മോദിസർക്കാർ. പണക്കാർക്കായുള്ള നയങ്ങൾ രൂപവത്കരിക്കാനാണ് കേന്ദ്ര സർക്കാറിന് താൽപര്യം.
രാജ്യത്തെ കർഷകരുടെ ജീവിതം ഒരോ ദിവസവും കൂടുതൽ ദുരിതത്തിലായിട്ടും അവരുടെ ക്ഷേമത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തി. മതത്തിെൻറ അടിസ്ഥാനത്തിൽ ആയിരിക്കരുത് പൗരത്വം നൽകേണ്ടതെന്നും ഇന്ത്യയിലെ എല്ലാ അയൽ രാജ്യങ്ങളിൽനിന്നും പീഡനമനുഭവിക്കുന്ന എല്ലാ മതവിഭാഗങ്ങൾക്കും പൗരത്വം നൽകുന്ന രീതിയിൽ സി.എ.എ വീണ്ടും പാർലമെൻറിൽ അവതരിപ്പിക്കണമെന്നും രാഷ്ട്രീയ പ്രമേയത്തിൽ ജെ.ഡി.എസ് ആവശ്യപ്പെട്ടു. എൻ.ആർ.സി, എൻ.പി.ആർ തുടങ്ങിയവയുടെ കാര്യത്തിലും വ്യക്തത നൽകാതെ ജനങ്ങളെ ഭയപ്പാടിലാക്കുകയാണ് കേന്ദ്ര സർക്കാർ. മതത്തിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ച് ഹിന്ദു രാഷ്ട്രമാക്കാനാണ് നീക്കം.
അതിനാൽ എൻ.ആർ.സി, എൻ.പി.ആർ, സി.എ.എ എന്നിവ പിൻവലിക്കണമെന്നും ഇതിനെതിരെ മതേതര ശക്തികൾക്കൊപ്പം പോരാട്ടം തുടരുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി. പ്ലീനറി സമ്മേളനം ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച പ്ലീനറി സമ്മേളനത്തോടെ സമാപിച്ച ജെ.ഡി.എസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ കേരളത്തിൽനിന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി, സംസ്ഥാന പ്രസിഡൻറ് സി.കെ. നാണു എം.എൽ.എ, മാത്യു ടി. തോമസ് എം.എൽ.എ, നീലലോഹിതദാസ് നാടാർ, ജോസ് തെറ്റയിൽ, ജോർജ് തോമസ്, പി.പി. ദിവാകരൻ, കെ. ലോഹ്യ, സഹറുല്ല, ഹാഷിം മാട്ടുമ്മൽ, ജമീല പ്രകാശം, ജോൺകുട്ടി, ബിജിലി ജോസഫ്, രാജീവ് നെല്ലിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.