Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightരണ്ടാം വിവാഹം ചെയ്ത...

രണ്ടാം വിവാഹം ചെയ്ത ഭർത്താവിനെ തട്ടിക്കൊണ്ടുപോകാൻ ആദ്യ ഭാര്യയുടെ ക്വട്ടേഷൻ

text_fields
bookmark_border
ബംഗളൂരു: രണ്ടാം വിവാഹം ചെയ്ത ഭർത്താവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയ ആദ്യ ഭാര്യ ഒളിവിൽ. നോര്‍ത് ബംഗളൂരുവില്‍ കെട്ടിട നിര്‍മാണ കരാറുകാരനായ ഷാഹിദ് ഷെയ്ഖിനെയാണ് (32) ആദ്യ ഭാര്യ റോമ ഷെയ്ഖ് ചുമതലപ്പെടുത്തിയ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. പൊലീസ് അന്വേഷണത്തിൽ ഹാസനിലെ ഫാം ഹൗസിൽ ബന്ദിയാക്കപ്പെട്ട നിലയിൽ ഷാഹിദിനെ കണ്ടെത്തുകയായിരുന്നു. സംഭവയ്യജഇ ഗുണ്ടാ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് െചയ്തു. ബാക്കി മൂന്നു പേരും ക്വട്ടേഷന്‍ കൊടുത്ത ആദ്യ ഭാര്യയും ഒളിവിലാണ്. ഹെസറഘട്ട സ്വദേശി അഭിഷേക് (26), ബാഗലഗുണ്ടെ സ്വദേശി ഭരത് (25), ജെ.പി. നഗര്‍ സ്വദേശി കെ.പി. പ്രകാശ് (22), ബൈദരഹള്ളി സ്വദേശി ചലുവ മൂര്‍ത്തി (22) എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടെ ക്വട്ടേഷന്‍ കൊടുത്തത് രണ്ടാം ഭാര്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആദ്യഭാര്യയുടെ ശ്രമവും പാഴായി. ആദ്യഭാര്യ റോമ ഷെയ്ഖിനൊപ്പം മാറത്തഹള്ളിയില്‍ താമസിച്ചു വന്നിരുന്ന ഷാഹിദ് ഒരു വര്‍ഷം മുമ്പാണ് രത്‌ന ഖാത്തും എന്ന യുവതിയെ രണ്ടാമത് വിവാഹം ചെയ്തത്. തുടര്‍ന്ന് രത്‌നക്കൊപ്പം വിശ്വേശരായ ലേഔട്ടില്‍ താമസിച്ചുവരികയായിരുന്നു. തൻെറ സ്വർണവും പണവുമെല്ലാം രണ്ടാം ഭാര്യക്ക് നൽകുകയും ഭർത്താവ് അവരോടൊപ്പം സ്ഥിരതാമസമാക്കുകയും ചെയ്തതോടെയാണ് ആദ്യ ഭാര്യയായ റോമ ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചതെന്ന് പൊലീസിന് മൊഴി നൽകി. ക്വട്ടേഷന്‍ സംഘത്തിന് രണ്ടു ലക്ഷം രൂപ കൊടുത്ത് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തട്ടിക്കൊണ്ടു പോകാന്‍ റോമ പദ്ധതിയിട്ടത്. ജൂണ്‍ ഏഴിന് ഷാഹിദ് പച്ചക്കറി വാങ്ങാന്‍ പോയപ്പോഴാണ് അഭിഷേകിൻെറ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഹാസനില്‍ പ്രതികളിലൊരാളുടെ ഫാം ഹൗസില്‍ ബന്ദിയാക്കി. അതിനിടെ, റോമ അറിയാതെ ക്വട്ടേഷന്‍ സംഘം രണ്ടാം ഭാര്യയില്‍ നിന്നു പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. അവസാനം രണ്ടു ലക്ഷം രൂപക്ക് ഷാഹിദിനെ വിട്ടുതരാമെന്ന് സമ്മതിച്ചു. ഇതിനിടെ രത്‌ന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബി.ഡി.എ പ്ലോട്ട് വിൽപന: ലേല നടപടികൾ എങ്ങുമെത്തിയില്ല ബംഗളൂരു: ബംഗളൂരു ഡെവലപ്മൻെറ് അതോറിറ്റിയുടെ കീഴിലുള്ള ബി.ബി.എം.പിയിലെ പ്ലോട്ടുകൾ വിറ്റ് വരുമാനം കണ്ടെത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ബി.ഡി.എയുടെ 12,500 കോർണർ സൈറ്റുകൾ ലേലത്തിൽ വിൽപനക്ക് വെച്ചിരുന്നത്. ഇതിലൂടെ 10,000 കോടി രൂപയുടെ വരുമാനം കണ്ടെത്താനായിരുന്നു സർക്കാർ തീരുമാനം. സർക്കാറിൻെറ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള സ്ഥലം വിൽപനക്ക് ഏറെ വാർത്താ പ്രധാന്യവും ലഭിച്ചിരുന്നു. എന്നാൽ, ഏറ്റവും വില കൂടുതൽ ലഭിക്കുന്ന പ്ലോട്ടുകൾ കണ്ടെത്താനും അവ ലേലത്തിൽ വെക്കുന്നതിനുള്ള തുടർ നടപടികളും പൂർത്തിയാക്കാൻ വൈകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ബി.ഡി.എയിൽ അപ്രതീക്ഷിതമായുണ്ടായ നേതൃമാറ്റവും നടപടികൾ വൈകാൻ കാരണമായി. ജൂൺ ആദ്യവാരം സ്ഥലത്തിൻെറ ലേലം ആരംഭിക്കുമെന്നായിരുന്നു ബി.ഡി.എ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇതുവരെ നടപടികൾ എങ്ങുമെത്തിയിട്ടില്ല. ബി.ഡി.എയുടെ കീഴിലുള്ള 12,500 പ്ലോട്ടുകളും കണ്ടെത്തി അവ കൃത്യമായി തിട്ടപ്പെടുത്തുന്നതിലുള്ള കാലതാമസമാണ് ലേല നടപടികൾ വൈകിപ്പിക്കുന്നത്. വിൽപനക്കായി ബി.ഡി.എയുടെ കൈവശം ഇത്രയധികം പ്ലോട്ടുകൾ ഉണ്ടെന്നത് സർക്കാറിൻെറ ഊതിവീർപ്പിച്ച കണക്കാണെന്നാണ് പൗരാവകാശ പ്രവർത്തകർ വാദിക്കുന്നത്. ബി.ഡി.എയുടെ കീഴിലായി ഒഴിവുള്ള 3,000 കോർണർ സൈറ്റുകളാണുള്ളതെന്നും ഇവർ പറയുന്നു. കോവിഡിൻെറ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്നതിനാൽ തന്നെ ഇപ്പോൾ ലേലം വിളിച്ചാൽ നല്ല വിലകൊടുത്ത് വാങ്ങാൻ ആളുണ്ടാകില്ലെന്നും ബി.ഡി.എ അധികൃതർ കരുതുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് ബി.ഡി.എ കമീഷണർ ജി.സി. പ്രകാശിനെ അപ്രതീക്ഷിതമായി സ്ഥലം മാറ്റിയത്. ഇതോടെ നടപടികളും താറുമാറായി. പുതുതായി സ്ഥാനമേറ്റ എച്ച്.ആർ. മഹാദേവ് കാര്യങ്ങൾ പഠിച്ച് നടപടികൾ പൂർത്തിയാക്കാൻ ഇനിയും താമസമെടുക്കുെമന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വരും മാസങ്ങളിൽ കേസുകൾ കുത്തനെ ഉയരുമെന്ന് മന്ത്രി സുധാകർ ബംഗളൂരു: വരും മാസങ്ങളിൽ കർണാടക നേരിടാൻ പോകുന്നത് കോവിഡിൻെറ ഏറ്റവും മോശം അവസ്ഥയായിരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ. വിദഗ്ധ സമിതി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ആഗസ്റ്റ് അവസാനമാകുമ്പോഴേക്കും കേസുകൾ കുത്തനെ ഉയരും. ഈ സാഹചര്യത്തെ നേരിടാനാണ് സർക്കാർ ഇപ്പോൾ തയാറെടുപ്പ് നടത്തുന്നത്. ഇൻഫ്ലുവൻസ അസുഖം, ശ്വാസതടസ്സം എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവരിൽ കോവിഡ് പോസിറ്റിവാകുന്നത് വർധിക്കുകയാണ്. അതിനാൽ ഇത്തരം രോഗ ലക്ഷണമുള്ളവർ ഉടൻ പരിശോധന നടത്തണം. രോഗ ലക്ഷണമില്ലാത്തവരിലും കൂടുതലായി പോസിറ്റിവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാലവർഷം ആരംഭിച്ചതിനാൽ 60 വയസ്സിന് മുകളിലുള്ളവരും ഇൻഫ്ലുവൻസ, ശ്വാസതടസ്സം എന്നീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും കൂടുതൽ മുൻകരുതൽ സ്വീകരിക്കുകയും അടുത്തുള്ള പനി ക്ലിനിക്കുകളിലെത്തി പരിശോധനക്ക് വിധേയരാവുകയും വേണം. സംസ്ഥാനത്ത് മൂവായിരത്തിലധികം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതിൽ 97ശതമാനത്തിലധികവും രോഗ ലക്ഷണങ്ങളിലാത്തവരാണ്. ബംഗളൂരുവിൽ ഉൾപ്പെെട അടുത്ത മാസത്തോടെ കൂടുതൽ കേസുകൾ ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അതിനാൽ ജനങ്ങൾ മുൻകരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story