Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഹോട്ടലിൽനിന്ന് പ്രഭാത ...

ഹോട്ടലിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ച് യെദിയൂരപ്പ

text_fields
bookmark_border
ബംഗളൂരു: സാമൂഹിക അകലം പാലിച്ച് ഹോട്ടലിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ശനിയാഴ്ച രാവിലെ ലാൽബാഗ് റോഡിലെ മാവള്ളി ടിഫിൻ റൂം (എം.ടി.ആർ) ഹോട്ടലിൽ റവന്യൂ മന്ത്രി ആർ. അശോക, ബംഗളൂരു സൗത് എം.പി തേജസ്വി സൂര്യ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇഡ്ഡലി, വട, ദോശ ഫിൽട്ടർ കോഫി എന്നിവയാണ് കഴിച്ചത്. അൺലോക്ക്1.0 യുടെ ഭാഗമായി ജൂൺ എട്ടുമുതലാണ് സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകിയത്. സർക്കാറിൻെറ മാർഗനിർദേശ പ്രകാരം സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാൻ ഹോട്ടലുകൾ ഇരിപ്പിടങ്ങൾ പകുതിയായി കുറച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ ആളുകൾ എത്തുന്നത് കുറവായിരുന്നു. കോവിഡ് വ്യാപന ഭീതിയെ തുടർന്ന് ആളുകൾ ഇരുന്ന് കഴിക്കാൻ മടിക്കുന്നതായിരുന്നു പ്രധാന കാരണം. ഭൂരിഭാഗം പേരും പാർസൽ വാങ്ങി മടങ്ങുകയാണ്. മുഖ്യമന്ത്രി ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചത് ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ സാധിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും മറ്റു ജനപ്രതിനിധികളും ഹോട്ടലിലെത്തി പ്രഭാത ഭക്ഷണം കഴിച്ചത് നല്ല സന്ദേശമാണെന്നും എന്നാൽ, നഷ്ടത്തിലായ ഹോട്ടൽ മേഖലയെ പിടിച്ചുനിർത്താൻ സർക്കാർ സഹായം ഉണ്ടാകണമെന്നും കര്‍ണാടക പ്രദേശ് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പ്രസിഡൻറ് ചന്ദ്രശേഖർ ഹെബ്ബാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story