Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഒാൺലൈൻ ക്ലാസ്: വിശദമായ ...

ഒാൺലൈൻ ക്ലാസ്: വിശദമായ മാർഗനിർദേശം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

text_fields
bookmark_border
-മൂന്നാം ക്ലാസ് വരെയുള്ളവർക്ക് ഒാൺലൈൻ ക്ലാസ് നടത്തരുതെന്ന് നിംഹാൻസ് ബംഗളൂരു: സംസ്ഥാനത്ത് ഒാൺലൈൻ ക്ലാസുകൾ തുടരണമോ എന്ന കാര്യത്തിൽ തീരുമാനം ഉടനെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഒാൺലൈൻ ക്ലാസുകൾ റദ്ദാക്കിയെന്ന തരത്തിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ഒാൺലൈൻ ക്ലാസ് സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നെയുള്ളൂവെന്നും പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പ് കമീഷണർ കെ.ജി. ജഗദീഷ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒാൺലൈൻ ക്ലാസുണ്ടാകില്ലെന്ന തരത്തിൽ സർക്കാർ അറിയിപ്പെന്ന രീതിയിൽ സന്ദേശം പ്രചരിച്ചത്. ഇതേതുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. ഒാൺലൈൻ ക്ലാസുകൾ സംബന്ധിച്ച് രക്ഷിതാക്കളിൽനിന്ന് ഉൾപ്പെടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വൈകാതെ കൃത്യമായ മാർഗനിർദേശം പുറത്തിറക്കുമെന്നും കെ.ജി. ജഗദീഷ് പറഞ്ഞു. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് ഒാൺലൈൻ ക്ലാസുകൾ തുടരണമോ എന്ന കാര്യത്തിലും നിംഹാൻസിലെ വിദഗ്ധരുമായും അഭിപ്രായം േതടുന്നുണ്ട്. ആറു വയസ്സിന് താഴെയുള്ള കുട്ടികൾ ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ മൊബൈലോ മറ്റു ഡിജിറ്റൽ സ്ക്രീനിന് മുന്നിലോ െചലവഴിക്കരുതെന്ന് നിർദേശമുണ്ട്. അതിനാൽ തന്നെ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒാൺലൈൻ ക്ലാസ് എടുക്കരുതെന്നാണ് നിംഹാൻസിലെ ഡോ. ബി.എൻ. ഗംഗാധർ ഉൾപ്പെടെയുള്ളവർ സർക്കാറിനെ അറിയിച്ചിട്ടുള്ളത്. പ്രൈമറി ക്ലാസിലെ കുട്ടികളുടെ പാഠഭാഗങ്ങൾ വീട്ടിലുള്ളവർക്ക് തന്നെ കൈകാര്യം ചെയ്യാമെന്നും. തൽകാലം ഇവർക്ക് ഒാൺലൈൻ ക്ലാസ് ആവശ്യമില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. നമ്മ മെട്രോ പാത നിർമാണത്തിന് മരങ്ങൾ മുറിക്കാൻ ബി.ബി.എം.പിയുടെ അനുമതി ബംഗളൂരു: മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മരങ്ങള്‍ മുറിക്കാന്‍ ബി.എം.ആര്‍.സി.എല്ലിന് ബി.ബി.എം.പി അനുമതി നല്‍കി. മുറിക്കേണ്ട മരങ്ങളുടെ കണക്കെടുക്കാന്‍ ഹൈകോടതി വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിരിക്കെയാണ് പിങ്ക് ലൈന്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 123 മരങ്ങള്‍ മുറിക്കാന്‍ കോര്‍പറേഷന്‍ അനുമതി നല്‍കിയത്. ഇതേത്തുടർന്ന് ബെന്നാര്‍ഘട്ട റോഡില്‍ മരങ്ങള്‍ മുറിച്ചുതുടങ്ങി. കഴിഞ്ഞ ഡിസംബറിലായിരുന്നു മരങ്ങള്‍ മുറിക്കുന്നതിനെതിരേ ബാംഗ്ലൂർ എന്‍വയേണ്‍മൻെറ് ട്രസ്റ്റ് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നല്‍കിയത്. മാര്‍ച്ച് നാലിന് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖ വിദഗ്ധ സമിതിയോട് മുറിക്കേണ്ട മരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടാന്‍ ആവശ്യപ്പെട്ടു. മരങ്ങള്‍ മുറിക്കുന്നതിന് പൊതു നോട്ടീസ് പുറപ്പെടുവിക്കാന്‍ ഏപ്രിലില്‍ കമ്മിറ്റി ബി.ബി.എം.പി.ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് മേയ് 22-ന് ബി.ബി.എം.പി. ഇതു സംബന്ധിച്ച് വെബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കി. 16 ദിവസം കഴിഞ്ഞിട്ടും പരാതികളൊന്നും ലഭിക്കാത്തതിനാലാണ് അനുമതി നല്‍കിയതെന്ന് ബി.ബി.എം.പി അധികൃതര്‍ പറയുന്നത്. ഹൈകോടതിയിൽ േകസ് നിലനിൽക്കെ നടപടികൾ പാലിക്കാതെയാണ് ബി.ബി.എം.പി മരം മുറിക്ക് അനുമതി നൽകിയതെന്നാണ് ആരോപണം. അനുമതി ലഭിച്ചിട്ടും ഹോട്ടലുകൾ തുറന്നില്ല; പലതും അടച്ചുപൂട്ടി ബംഗളൂരു: രണ്ടര മാസത്തെ േലാക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ട ഹോട്ടലുകളിൽ ഭൂരിഭാഗവും തുറന്ന് പ്രവർത്തനം ആരംഭിച്ചില്ല. ഇളവുകളെ തുടർന്ന് നഗരത്തിലെ ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും മാർഗനിർദേശ പ്രകാരം തുറക്കാൻ അനുമതി നൽകിയെങ്കിലും ഇപ്പോഴും ഹോട്ടലുകൾ അടഞ്ഞുകിടക്കുകയാണ്. ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളികളുടെ കുറവുമാണ് ഹോട്ടലുകൾ തുറക്കാത്തതിൻെറ പ്രധാന കാരണം. അന്തർ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ ഹോട്ടലുകളിൽ ജീവനക്കാരുടെ എണ്ണവും കുറഞ്ഞു. അറ്റകുറ്റപ്പണികൾ നടക്കാത്തതിനെ തുടർന്ന് തുറക്കാത്ത ഹോട്ടലുകളുമുണ്ട്. ബൃഹത് ബംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻെറ (ബി.ബി.എച്ച്.എ.) കണക്കനുസരിച്ച് 25 ശതമാനത്തോളം ഹോട്ടലുകളും റസ്റ്റാറൻറുകളും വീണ്ടും തുറക്കില്ലെന്നാണ് വിവരം. ഇതില്‍ പലതും കോറമംഗല, ഇന്ദിരാനഗര്‍, എച്ച്.എസ്.ആര്‍. ലേഔട്ട്, ഔട്ടര്‍ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട ഭക്ഷണ ശാലകളാണ്. ലോക്ഡൗണ്‍ പ്രതിസന്ധി കാരണം 25 ശതമാനത്തോളം ഹോട്ടല്‍ ഉടമകള്‍ക്ക് വാടകയും ജീവനക്കാരുടെ ശമ്പളവും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതിനാൽ തന്നെ വീണ്ടും ഹോട്ടൽ തുറക്കാൻ ഇവർ ബുദ്ധിമുട്ടുകയാണ്. ഇതോടൊപ്പം ആളുകളുടെ തിരക്ക് കുറഞ്ഞതും തുറക്കുന്നതിന് തടസ്സമായി. ദുരന്ത നിവാരണ മാർഗനിർദേശം ദുരുപയോഗം ചെയ്യുന്നു- ഡി.കെ. ശിവകുമാർ ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഒൗദ്യോഗികമായി ഏെറ്റടുക്കാനുള്ള സ്ഥാനാരോഹണ ചടങ്ങിന് മൂന്നാം തവണയും അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഡി.കെ. ശിവകുമാർ. തൻെറ സ്ഥാനാരോഹണ ചടങ്ങിന് മൂന്നാം തവണയും അനുമതി നിഷേധിച്ച് ദുരന്ത നിവാരണ മാർഗനിർദേശം സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ഡി.കെ. ശിവകുമാർ ആരോപിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി പൊതുപരിപാടികൾ നടത്താൻ പാടില്ലെന്ന് വ്യക്തമാക്കിയാണ് മൂന്ന് തവണയുംസർക്കാർ അനുമതി നിഷേധിച്ചത്. പശ്ചിമ ബംഗാളിൽ ഉൾപ്പെടെ രാഷ്ട്രീയ പരിപാടികൾക്ക് അനുമതി നൽകി. ഒഡിഷയിലും ബിഹാറിലും ബി.ജെ.പി റാലികൾ നടന്നു. രണ്ടുമാസം മുമ്പാണ് കർണാടക േകാൺഗ്രസിൻെറ പരിപാടി നിശ്ചയിച്ചത്. പാർട്ടി പ്രവർത്തകരുമായി ഒാൺലൈൻ വഴി പരിശീലന യോഗവും പൂർത്തിയായി. ബി.ജെ.പി മറ്റു പല സംസ്ഥാനങ്ങളിലും പരിപാടികൾ നടത്തുന്നുണ്ട്. അതൊന്നും രാഷ്ട്രീയ പരിപാടി അെല്ലയെന്നും ശിവകുമാർ ചോദിച്ചു. ദുരന്ത നിവാരണ നിയമം ദുരുപയോഗം ചെയ്ത് രാഷ്ട്രീയമായി പകപോക്കുന്നത് തുടരുകയാണെന്നും ഒരു മുറിയിൽ മാത്രമായി പരിപാടി നടത്താൻ കഴിയില്ലെന്നും ശിവകുമാർ പറഞ്ഞു. അനുമതി നിഷേധിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷത്തിെന ലക്ഷ്യമിട്ടാണെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ആരോപിച്ചു. .......................
Show Full Article
TAGS:LOCAL NEWS 
Next Story