Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightലോക്ഡൗൺ ലംഘിച്ച്​...

ലോക്ഡൗൺ ലംഘിച്ച്​ കർണാടക മന്ത്രിക്ക് അണികളുടെ സ്വീകരണം

text_fields
bookmark_border
-സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങൾ തെരുവിൽ ബംഗളൂരു: ലോക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കർണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവർത്തകരുടെ വമ്പൻ സ്വീകരണം. ലോക്ഡൗണിനിടെ പാർട്ടി പരിപാടികളും പൊതുപരിപാടികളും നടത്തരുതെന്ന മാർഗനിർദേശം ലംഘിച്ച് ചിത്രദുർഗയിൽ ചൊവ്വാഴ്ച രാവിലെ ആയിരങ്ങളാണ് ജലപൂജക്കെത്തിയ ശ്രീരാമുലുവിന് സ്വീകരണം നൽകിയത്. രണ്ടു ക്രെയിനിലായി, നൂറുകണക്കിന് ആപ്പിളുകൾെകാണ്ടുണ്ടാക്കിയ കൂറ്റൻ മാല കെട്ടിയിറക്കിയശേഷം തുറന്ന വാഹനത്തിൽ ഘോഷയാത്രയോടെയാണ് ശ്രീരാമുലുവിനെ ആരവം മുഴക്കി പ്രവർത്തകർ സ്വീകരിച്ചത്. സംസ്ഥാനത്ത് 388 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസം തന്നെയാണ് മന്ത്രിയുടെ വിവാദമായ സ്വീകരണവും നടന്നത് എന്നതും ശ്രദ്ധേയമാണ്. സമീപത്തെ കെട്ടിടങ്ങളിലും പ്രവർത്തകർ കൂട്ടംകൂടി നിന്നു. ശ്രീരാമുലു ഉൾപ്പെടെ ഒരാൾപോലും മാസ്ക്കും ധരിച്ചിരുന്നില്ല. നല്ല മഴ ലഭിക്കുന്നതിനായി ചിത്രദുർഗയിലെ വേദാവതി നദിയിൽ ജലപൂജ നടത്തുന്നതിനാണ് ശ്രീരാമുലു എത്തിയത്. വെടിക്കെട്ട് നടത്തിയശേഷം പുഷ്പവൃഷ്ടിയോടെ മന്ത്രിയെ നദിക്കരയിലേക്ക് സ്വീകരിച്ചശേഷമാണ് പൂജ നടന്നത്. നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൂട്ടംകൂടിയുള്ള പരിപാടികൾ നടത്തരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജനങ്ങളോട് പറയുന്ന സംസ്ഥാനത്തിൻെറ ആരോഗ്യമന്ത്രി തന്നെയാണ് ഇത്തരമൊരു സ്വീകരണം ഏറ്റുവാങ്ങിയത്. കർണാടകയിൽ ഒാരോ ദിവസവും രോഗവ്യാപനം കൂടുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. ചിത്രദുർഗയിൽ മാത്രം 39 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കർണാടകയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 200 രൂപ പിഴയുണ്ട്. കൂടാതെ പൊതുപരിപാടികൾ നടത്തുന്നതും നിയമലംഘനമാണ്. നിയമം ലംഘിച്ച് കോവിഡ് വ്യാപന ഭീഷണി ഉയർത്തിയ ശ്രീരാമുലുവിനും പ്രവർത്തകർക്കുമെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി ഇങ്ങനെയാണ് കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്നതെങ്കിൽ സംസ്ഥാനത്തിൻെറ സ്ഥിതി എന്താകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ചോദിച്ചു. പരിപാടി വിവാദമായതോടെ മറ്റു പരിപാടികൾ റദ്ദാക്കി ശ്രീരാമുലു ബംഗളൂരുവിലേക്ക് തിരിച്ചു. ഇത്തരമൊരു സ്വീകരണത്തെക്കുറിച്ച് അവിടെ എത്തുന്നതുവരെ അറിവുണ്ടായിരുന്നില്ലെന്നായിരുന്നു ശ്രീരാമുലുവിൻെറ പ്രതികരണം. നേരത്തെയും സാമൂഹിക അകലം ലംഘിച്ച് ആൾക്കൂട്ടത്തിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്ത ശ്രീരാമുലുവിൻെറ നടപടി വിവാദമായിരുന്നു. ഏപ്രിൽ 18ന് ചിത്രദുർഗയിലെ ഗ്രാമത്തിൽ നടത്തിയ അവശ്യവസ്തുക്കളുടെ വിതരണ ചടങ്ങിലായിരുന്നു ആളുകൾ കൂട്ടമായെത്തി ശ്രീരാമുലുവിൽനിന്ന് കിറ്റുകൾ കൈപ്പറ്റിയത്. BGG sreeramulu minister mass welcome: ലോക്ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന് ചിത്രദുർഗയിൽ പ്രവർത്തകർ നൽകിയ സ്വീകരണത്തിൽനിന്ന് -സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story