Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഡി.കെ. ശിവകുമാർ...

ഡി.കെ. ശിവകുമാർ സ്ഥാനമേൽക്കൽ: കർണാടക സർക്കാർ അനുമതി നിഷേധിച്ചു

text_fields
bookmark_border
-രാഷ്ട്രീയ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായുള്ള ചുമതല ഔദ്യോഗികമായി ഏറ്റെടുക്കാന്‍ ഡി.കെ. ശിവകുമാറിനെ അനുവദിക്കാതെ കര്‍ണാടക സര്‍ക്കാര്‍. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്ഥാനാരോഹണ ചടങ്ങിന് അനുമതി തേടി രണ്ടു തവണയും സർക്കാറിനെ സമീപിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. സ്ഥാനാരോഹണ ചടങ്ങ് മേയ് 31ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ലോക്ഡൗൺ നിയന്ത്രണം ചൂണ്ടിക്കാട്ടി അനുമതി ലഭിച്ചില്ല. തുടർന്ന് ജൂൺ ഏഴിലേക്ക് സ്ഥാനാരോഹണം മാറ്റിവെക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാൽ, ലോക്ഡൗൺ തുടരുന്നതിനാൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടി നടത്തുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സർക്കാർ അനുമതി നിഷേധിച്ചു. ഇക്കാര്യം ഡി.കെ. ശിവകുമാർതന്നെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. രണ്ടാം തവണയും അനുമതി നൽകാത്തതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഡി.കെ. ശിവകുമാർ ആരോപിച്ചു. അനുമതിക്കായി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സിറ്റി പൊലീസ് കമീഷണറെയും സമീപിച്ചിരുന്നു. 150ൽ താഴെ ആളുകളെ മാത്രം പങ്കെടുപ്പിച്ച് സാമൂഹിക അകലം ഉറപ്പാക്കി പരിപാടി നടത്താനുള്ള അനുമതിയാണ് തേടിയിരുന്നത്. ചടങ്ങ് നടക്കുമ്പോൾ പഞ്ചായത്തുകളിലും വാർഡുകളിലുമായി കുറച്ചുപേരെ പങ്കെടുപ്പിക്കാനുള്ള അനുമതിയും തേടിയിരുന്നു. എന്നാൽ, കേന്ദ്രത്തിൻെറയും സംസ്ഥാന സര്‍ക്കാറിൻെറയും നിര്‍ദേശങ്ങളെ ബഹുമാനിച്ച് നിയമം ലംഘിക്കുന്നില്ലെന്നും ശിവകുമാര്‍ പറഞ്ഞു. മാര്‍ച്ചിലായിരുന്നു ഡി.കെ. ശിവകുമാറിനെ കെ.പി.സി.സി പ്രസിഡൻറായി കോണ്‍ഗ്രസ് നേതൃത്വം നിയമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story