Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightആർ.എസ്.എസി​െൻറ കേഡർ...

ആർ.എസ്.എസി​െൻറ കേഡർ സംവിധാനത്തിൽനിന്ന് ആവശ്യമായവ സ്വീകരിക്കാൻ മടിയില്ല ^ ഡി.കെ. ശിവകുമാർ

text_fields
bookmark_border
ആർ.എസ്.എസിൻെറ കേഡർ സംവിധാനത്തിൽനിന്ന് ആവശ്യമായവ സ്വീകരിക്കാൻ മടിയില്ല - ഡി.കെ. ശിവകുമാർ ബംഗളൂരു: കർണാടകയിൽ കോൺഗ്രസിനെ കേഡർ സംവിധാനത്തിലുള്ള പാർട്ടിയായി ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും അതിനായി ആർ.എസ്.എസിൻെറയും ബി.ജെ.പിയുടെയും കേഡർ സംവിധാനത്തിൽനിന്ന് ആവശ്യമായവ എടുക്കാൻ മടിയില്ലെന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി.കെ. ശിവകുമാർ. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ സ്ഥാനം ഒൗദ്യോഗികമായി ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ശിവകുമാർ തുറന്നുപറഞ്ഞത്. കൃത്യമായ നേതൃത്വത്തോടെയുള്ള കേഡർ പാർട്ടിയാക്കി കർണാടകയിൽ കോൺഗ്രസിനെ മാറ്റിയെടുക്കാനാണ് ശ്രമമെന്നും പ്രവർത്തകരുടെ വാക്കുകൾക്കായിരിക്കും വിലയെന്നും അദ്ദേഹം പറഞ്ഞു. കേഡർ രീതിയുള്ള പരിശീലനം ആർ.എസ്.എസിനും ബി.ജെ.പിക്കും രാഷ്ട്രീയത്തിൽ വിജയം നേടാൻ സഹായകമായിട്ടുണ്ട്. യുവാക്കളെ കണ്ടെത്തി അവരെ പരിശീലിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ അവർ നേട്ടമുണ്ടാക്കുന്നു. അതിനാൽ തന്നെ അവരുടെ പാഠപുസ്തകത്തിൽനിന്നും ഒരു ഇലയെങ്കിലും അടർത്തിയെടുക്കുന്നതിൽ മടിക്കേണ്ട കാര്യമില്ല. ആൾകൂട്ടമായ കോൺഗ്രസിനെ കേഡർ രീതിയുള്ള അടിയുറപ്പുള്ള പാർട്ടിയായി മാറ്റാനാണ് ശ്രമം. കർണാടകയിൽ തേൻറതായ മാതൃകയായിരിക്കും നടപ്പാക്കുക. ഇതിന് മുതിർന്ന നേതാക്കളുടെ പിന്തു‍ണയുണ്ടെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ, ആർ.എസ്.എസ് പോലുള്ള കേഡർ സംവിധാനം കോൺഗ്രസിൽ കൊണ്ടുവരില്ലെന്നാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായ നിലപാടാണ് കർണാടകയിൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്ന സൂചനയാണ് ശിവകുമാർ നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story