Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
ബംഗളൂരു: മുൻ കേന്ദ്ര മന്ത്രി എം.പി വീരേന്ദ്രകുമാറി‍ൻെറ നിര്യാണത്തിൽ യശ്വന്ത്പുര കേരള സമാജം . മാധ്യമ പ്രവർത്തനത്തിലും രാഷ്ട്രീയ രംഗത്തും ഒരുപോലെ കൈയൊപ്പ് ചാർത്തിയ എം.പി. വീരേന്ദ്രകുമാറി‍ൻെറ വിയോഗത്തിലൂടെ ശാന്തനും സൗമ്യശീലനുമായ രാഷ്ട്രീയാചാര്യനെയാണ് കേരളത്തിന് നഷ്ടപ്പെട്ടതെന്ന് സെക്രട്ടറി കെ.സി. ബിജു അനുശോചന സന്ദേശത്തിൽ അറിയിച്ചു. ബംഗളൂരു: എം.പി. വീരേന്ദ്രകുമാറി‍ൻെറ നിര്യാണത്തിൽ കർണാടക എം.എൽ.സി ബി.എം. ഫാറൂഖ് . ജനതാദൾ എസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തി‍ൻെറ നിര്യാണത്തിൽ ഏറെ ദുഃഖമുണ്ട്. യഥാർഥ സോഷ്യലിസ്റ്റ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ അദ്ദേഹം തിളങ്ങി. അദ്ദേഹത്തി‍ൻെറ നിര്യാണം രാജ്യത്തിന് തീരാനഷ്ടമാണെന്നും ബി.എം. ഫാറൂഖ് അനുശോചന കുറിപ്പിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story