Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_right93 പേർക്കുകൂടി...

93 പേർക്കുകൂടി പോസിറ്റിവ്; 51 പേർക്ക് രോഗമുക്തി

text_fields
bookmark_border
-സംസ്ഥാനത്ത് രണ്ടു പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു -രാമനഗരയിൽ രണ്ടു വയസ്സുകാരന് കോവിഡ് ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 93 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2182 ആയി ഉയർന്നു. തിങ്കളാഴ്ച രണ്ടുപേർകൂടി മരിച്ചതോടെ കോവിഡുമൂലമുള്ള ആകെ മരണം 44 ആയി. തിങ്കളാഴ്ച മാത്രം 51 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതിൽ ബംഗളൂരു അർബനിൽ 19 പേരും കലബുറഗിയിൽ 10 പേരും ബെളഗാവിയിൽ ഒമ്പതു പേരും ദാവൻഗരെയിൽ നാലുപേരും ഹാവേരി, ഉത്തര കന്നട, മാണ്ഡ്യ എന്നിവിടങ്ങളിൽ ഒരോരുത്തരും വിജയപുര, ബാഗൽകോട്ട് എന്നിവിടങ്ങളിൽ മൂന്നുപേർ വീതവും രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 705 ആയി. നിലവിൽ 1431 പേരാണ് ചികിത്സയിലുള്ളത്. ബംഗളൂരു അർബൻ (8), മാണ്ഡ്യ (2), കലബുറഗി (16), ബെളഗാവി (1), യാദ്ഗിർ (15), ഉഡുപ്പി (32), ഹാസൻ (1), വിജയപുര (1), ഉത്തര കന്നട (1), ദക്ഷിണ കന്നട (4), ധാർവാഡ് (4), ബെള്ളാരി (3), തുമകുരു (1), കോലാർ (2), രാമനഗര (1), മറ്റുള്ളവ (1) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതിൻെറ ജില്ല തിരിച്ചുള്ള കണക്ക്. വിദേശത്തുനിന്നും സംസ്ഥാനത്ത് വിമാനത്താവളത്തിലെത്തിയ മറ്റു സംസ്ഥാനക്കാരാണ് മറ്റുള്ളവരിൽ ഉൾപ്പെടുന്നത്. രോഗം സ്ഥിരീകരിച്ച 93 പേരിൽ 73 പേരും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. ബംഗളൂരുവിൽ നഗർഭവി, യെലഹങ്ക, പദരായനപുര, ജെ.പി നഗർ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. രാമനഗരയിൽ ആദ്യമായി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽനിന്ന് കുടുംബത്തോടൊപ്പമെത്തിയ രണ്ടു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ബംഗളൂരു അർബനിൽനിന്ന് നേരത്തേ രാമനഗരയിലെ ജയിലിലേക്ക് കൊണ്ടുപോയ പ്രതികൾക്കായിരുന്നു നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ശ്വാസകോശ അസുഖത്തെ തുടർന്ന് മേയ് 19ന് ബംഗളൂരു റൂറലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 55 വയസ്സുകാരി ഞായറാഴ്ചയാണ് മരിച്ചത്. കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ഇവർ ഐസൊലേഷനിൽ ചികിത്സയിലായിരുന്നു. ദക്ഷിണ കന്നടയിൽ മരിച്ച 43കാരന് കോവിഡ് സ്ഥിരീകരിച്ചു. കരൾ രോഗം ഉൾപ്പെടെയുണ്ടായിരുന്ന 43കാരനെ മേയ് 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്നുതന്നെ മരണം സംഭവിച്ചു. തിങ്കളാഴ്ചയാണ് കോവിഡ് പരിശോധന ഫലം പോസിറ്റിവായത്. ഇന്നു മുതൽ ബി.എം.ടി.സിയിൽ ടിക്കറ്റ് നൽകും ബംഗളൂരു: ലോക്ഡൗൺ ഇളവിനെ തുടർന്ന് നഗരത്തിൽ ബി.എം.ടി.സി ബസ് സർവിസ് പുനരാരംഭിച്ചപ്പോൾ ടിക്കറ്റ് നൽകാതെ പാസ് മാത്രം നൽകിയതിൽ പരാതി ഉയർന്നതോടെ ചൊവ്വാഴ്ച മുതൽ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തി. രണ്ടു കിലോമീറ്റര്‍ വരെ അഞ്ചു രൂപക്കും നാലു കിലോമീറ്റര്‍ വരെ 10 രൂപക്കും ആറു കിലോമീറ്റര്‍ വരെ 15 രൂപക്കും ഇനി യാത്ര ചെയ്യാം. 41 കിലോമീറ്റര്‍ യാത്രക്ക് പരമാവധി 30 രൂപയേ ആകുകയുള്ളൂ. ബി.എം.ടി.സി. ബസ് സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ യാത്രക്ക് 70 രൂപയുടെ ദിവസ പാസോ 300 രൂപയുടെ ആഴ്ച പാസോ 1050 രൂപയുടെ മാസ പാസോ വേണമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതു യാത്രക്കാര്‍ക്ക് വലിയ നഷ്്ടമായിരുന്നു വരുത്തിയിരുന്നത്. ചെറിയ ദൂരം സഞ്ചരിക്കണമെങ്കില്‍ പോലും 70 രൂപയുടെ ദിവസ പാസ് വേണമെന്ന നിയമത്തിനെതിരെ യാത്രക്കാരില്‍നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യാത്രക്കാർ കുറഞ്ഞതോടെ ടിക്കറ്റ് കൂടി നൽകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മിനിമം നിരക്ക് പുതുക്കി നിശ്ചയിച്ചാണ് ടിക്കറ്റ് ഏർപ്പെടുത്തിയത്. കേരളത്തിലേക്ക് ശ്രമിക് ട്രെയിനിൽ പോയവർക്ക് നിശ്ചിത തുക തിരികെ ലഭിച്ചേക്കും ബംഗളൂരു: ശനിയാഴ്ച ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ശ്രമിക് ട്രെയിനിൽ പോയവർക്ക് സെക്കൻഡ് ക്ലാസ് സിറ്റിങ് നിരക്ക് കഴിച്ചുള്ള തുക തിരികെ ലഭിച്ചേക്കും. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 1000 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയത്. ഇത് കൂടുതലാണെന്ന പരാതി ഉയർന്നിരുന്നു. തുടർന്നാണ് നിശ്ചിത തുക മടക്കിനൽകാൻ തീരുമാനമെടുത്തത്. ജൂണ്‍ ഒന്നുമുതല്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ ഇതിനായുള്ള പ്രത്യേക ഫോം പൂരിപ്പിച്ചുനല്‍കുന്ന സംവിധാനമാണുണ്ടാകുക. ഇതുസംബന്ധിച്ച് ഒൗദ്യോഗിക ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. തുക തിരികെ നല്‍കുന്നതും കൂടുതല്‍ ട്രെയിനുകൾ സര്‍വിസ് നടത്തുന്നതും സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് തിരുവനന്തപുരത്തെ നോർക്ക അധികൃതർ അറിയിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story