Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightടൂറിസം മേഖല;...

ടൂറിസം മേഖല; തിരിച്ചുവരവിന് സമയമെടുക്കും

text_fields
bookmark_border
ബംഗളൂരു: ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് കാലതാമസമെടുക്കുമെന്ന് വകുപ്പ് മന്ത്രി സി.ടി. രവി പറഞ്ഞു. േകാവിഡ് വ്യാപനം ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി നൽകി. പെട്ടെന്ന് എല്ലാം പഴയ പടി ആകില്ല. സമയമെടുത്തുകൊണ്ട് മാത്രമേ ടൂറിസം മേഖലയിൽ ഇളവുകൾ പ്രഖ്യാപിക്കാനാകൂ. മേഖലയുടെ പുനരുജ്ജീവനത്തിന് കുറഞ്ഞതിന് 18 മാസമെങ്കിലും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗൺ കാലയളവിൽ എല്ലാ പ്രവർത്തനങ്ങളും പൂർണമായും നിലച്ചു. ആഭ്യന്തര ഉൽപാദനത്തിൻെറ പ്രധാനപ്പെട്ട പങ്കുകളിലൊന്ന് ടൂറിസം മേഖലയായിരുന്നു. ഈ മേഖലയിൽനിന്നുള്ള വരുമാനം നിലച്ചതോടെ സംസ്ഥാനത്തിന് 7000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇൗ മേഖലയെ ആശ്രയിച്ച് ജീവിച്ച നിരവധി പേരെ ലോക്ഡൗൺ കാര്യമായി ബാധിച്ചു. കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലാത്തതിനാൽ അന്താരാഷ്ട്ര വിനോദ സഞ്ചാരികളും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളും സംസ്ഥാനത്തേക്ക് ഉടൻ എത്തില്ല. അതേസമയം, പ്രാദേശിക സഞ്ചാരികളെ ആകർഷിക്കാനായി യുവർ നേറ്റിവ് എന്ന പദ്ധതിക്ക് ടൂറിസം മേഖല തുടക്കമിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക നിലയിൽ ടൂറിസം മേഖല സാവധാനം പഴയ നിലയിലേക്ക് കൊണ്ടുവരികയും നിലവിലെ സാഹചര്യങ്ങൾ മാറുമ്പോൾ മേഖല പൂർണമായും പുനരുജ്ജീവിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി ഹെൽപ് ലൈൻ ബംഗളൂരു: ലോക്ഡൗണിൽ കുട്ടികളെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി കുട്ടികളുടെ സംരക്ഷണ അവകാശ കമീഷൻ (കെ.എസ്.സി.പി.സി.ആർ) വനിത ശിശു വികസന വകുപ്പുമായി (ഡി.ഡബ്ല്യു.സി.ഡി) ചേർന്ന് ഹെൽപ് ലൈൻ ആരംഭിച്ചു. ബാലവേല, ബാല പീഡനം, ബാലവിവാഹം തുടങ്ങിയവ സംസ്ഥാനത്തിൻെറ പലഭാഗങ്ങളിലായി നടക്കുന്നുണ്ടെന്ന് കമീഷന് വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണിത്. ലോക്ഡൗൺ അവസരം മുതലെടുത്ത് കുട്ടികളെ ഇത്തരം ചൂഷണങ്ങൾക്ക് ഇരയാക്കുന്നവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരികയും കുട്ടികൾക്ക് മാനസികമായി പിന്തുണ നൽകേണ്ടതും ആവശ്യമാണ്. ഇക്കാര്യങ്ങൽ പരിഗണിച്ചുകൊണ്ടാണ് കമീഷൻ ഹെൽപ് ലൈൻ ആരംഭിച്ചത്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടാലോ അല്ലെങ്കിൽ ബുദ്ധിമുട്ടുനേരിടുന്ന കുട്ടികൾക്ക് നേരിട്ടോ ഹെൽപ് ലൈനിലേക്ക് വിളിക്കാം. 080-47181177 എന്നതാണ് ഹെൽപ് ൈലൻ നമ്പർ. കമീഷനംഗമോ ഡി.ഡബ്ല്യു.സി.ഡി വകുപ്പ് ഉദ്യോഗസ്ഥരോ ആയിരിക്കും ഫോൺ വിളി സ്വീകരിക്കുക. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വിളിക്കേണ്ട സമയം. കുട്ടികളുമായി ബന്ധപ്പെട്ട ഏതു പരാതിയും ഹെൽപ് ലൈനിൽ സ്വീകരിക്കും. ഇവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതോട അർഹമായ പോഷക ആഹാരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് കമീഷൻ പറഞ്ഞു. ലോക്ഡൗണിൽ നിരവധി മാതാപിതാക്കളുടെ ഉപജീവന മാർഗം നഷ്ടമായിട്ടുണ്ട്. ഈ സമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളോട് ഫീസ് അടക്കാൻ നിർബന്ധിക്കുന്നതും കുട്ടികളുടെ സ്കൂൾ പ്രവേശനം നിരസിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും ഹെൽപ് ലൈൻ വഴി കമീഷനെ അറിയിക്കാം. നിയന്ത്രിത മേഖലയിലൊഴികെ ഇ-കൊമേഴ്സ് സേവനം ബംഗളൂരു: നാലാംഘട്ട ലോക്ഡൗണിലെ ഇളവുകളിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികൾക്ക് എല്ലാ ഉൽപന്നങ്ങളും വിൽക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി നൽകിയതോടെ ഒാൺലൈൻ വിപണി വീണ്ടും സജീവമാകുന്നു. പുതിയ മാർഗ നിർദേശം അനുസരിച്ച് നിയന്ത്രിത മേഖല ഒഴിച്ചുള്ള സ്ഥലങ്ങളിൽ റെഡ് സോണുകളിൽ ഉൾപ്പെടെ ഇ-കൊമേഴ്സ് സേവനം ലഭിക്കും. ഇതോടെ ആമസോൺ, ഫ്ലിപ്കാർട്ട് കമ്പനികൾ ഇതിനകം ഒാൺലൈൻ ഡെലിവറി ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് താമസ സ്ഥലത്തിൻെറ പിന്‍ കോഡ് നല്‍കി സോണ്‍ ഏതാണെന്നു പരിശോധിക്കണം. കണ്ടെയ്ന്‍മൻെറ് സോണുകളിലാണ് അവര്‍ ഉള്ളതെങ്കില്‍ മെഡിക്കല്‍ ഉൽപന്നങ്ങൾ പോലെയുള്ള അവശ്യ സാധനങ്ങൾ മാത്രമേ ഒാർഡർ ചെയ്യാൻ കഴിയൂ. മറ്റു മേഖലകളിലുള്ളവർക്ക് ആവശ്യാനുസരണം സാധനങ്ങൾ ഒാർഡർ ചെയ്യാം. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകും സാധനങ്ങൾ വിതരണം ചെയ്യുക. പി.പി.ഇ കിറ്റുകൾ ആവശ്യപ്പെട്ട് അധ്യാപകർ ബംഗളൂരു: മേയ് 21 മുതൽ ആരംഭിക്കുന്ന പി.യു.സി രണ്ടാം വർഷ പരീക്ഷ മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് പി.പി.ഇ കിറ്റുകൾ നൽകണമെന്ന് ആവശ്യം. ഇതുസംബന്ധിച്ചുള്ള അപേക്ഷ സംസ്ഥാന പി.യു.സി ടീച്ചേഴ്സ് അസോസിയേഷൻ, വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു. അധ്യാപകർക്ക് വീടിന് സമീപമുള്ള മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും അസോസിയേഷൻ സമർപ്പിച്ച കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നമുള്ളവരെയും മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളുള്ളവരെയും 50 വയസ്സിന് മുകളിലുള്ളവരെയും മൂല്യനിർണയത്തിൽനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയിലും ബസ് സർവിസ് ബംഗളൂരു: രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയുള്ള ബസ് സർവിസ് ദീർഘിപ്പിച്ച് കർണാടക ആർ.ടി.സി. ചൊവ്വാഴ്ച മുതൽ ബസ് സർവിസ് പുനരാരംഭിച്ചപ്പോൾ രാത്രി ഏഴിന് സർവിസുകൾ അവസാനിക്കുന്ന തരത്തിലായിരുന്നു ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്. ഇതിൽനിന്നും വ്യത്യസ്തമായി ബുധനാഴ്ച മുതൽ വൈകിട്ട് രാത്രി ഏഴിന് അവസാന ബസ് ഒരോ ബസ് ടെർമിനലിൽനിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ നിശ്ചയിച്ച സ്ഥലത്ത് എത്തിച്ചേരും. കലബുറഗിയിൽനിന്നോ ബിദറിൽനിന്നോ രാത്രി ഏഴിന് പുറപ്പെടുന്ന അവസാനത്തെ ബസ് പിറ്റേന്ന് രാവിലെ ബംഗളൂരുവിലെത്തും. ബംഗളൂരുവിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നും പുറപ്പെടുന്ന ബസുകൾക്കും ഇത് ബാധകമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story