Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഒടുവിൽ കേരളത്തിലേക്ക്​ ...

ഒടുവിൽ കേരളത്തിലേക്ക്​ ട്രെയിനൊരുക്കിയപ്പോൾ യാത്രക്കാർക്ക്​ മടി !

text_fields
bookmark_border
ബംഗളൂരു: കർണാടകയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളടക്കമുള്ളവരെ കേരളത്തിലെത്തിക്കാൻ നോർക്കയുടെ പരിശ്രമഫലമായി ഒടുവിൽ ട്രെയിനൊരുക്കിയപ്പോൾ യാത്രക്കാർക്ക് മടി. ന്യൂഡൽഹിയിൽനിന്ന് വിദ്യാർഥികളെ തിരുവനന്തപുരത്തെത്തിച്ച അതേ മാതൃകയിൽ ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ സർവിസ് ഏർപ്പെടുത്താനുള്ള നോർക്കയുടെ ശ്രമത്തിന് കാര്യമായ പ്രതികരണമില്ല. യാത്രക്കാർക്കായി നോർക്ക വെബ്സൈറ്റ് വഴി പ്രീ ബുക്കിങ് ആരംഭിച്ച് രണ്ടു ദിവസമായിട്ടും 600 യാത്രക്കാർ മാത്രമേ ബുധനാഴ്ച ഉച്ചവരെ ബുക്ക് ചെയ്തിട്ടുള്ളൂ. വ്യാഴാഴ്ച മുതൽ ബംഗളൂരു-തിരുവനന്തപുരം ട്രെയിൻ സർവിസ് നടത്തുമെന്ന് കഴിഞ്ഞദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നോർക്ക വെബ്ൈസറ്റിൽ പ്രീ ബുക്കിങ് സംവിധാനം വഴി ചുരുങ്ങിയത് 1200 പേരുടെ ബുക്കിങ് പൂർത്തിയായാൽ മാത്രമേ ട്രെയിൻ വ്യാഴാഴ്ച സർവിസ് നടത്തൂ. 1000 രൂപ ടിക്കറ്റ് നിരക്കിൽ നോൺ എ.സി ചെയർ കാർ ട്രെയിനാണ് കേരളത്തിലേക്ക് സർവിസ് നടത്തുക. റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ െഎ.ആർ.സി.ടി.സിക്ക് പകരം, നോർക്ക വെബ്സൈറ്റ് വഴി മുൻകൂറായി ടിക്കറ്റിന് പണമടക്കുകയാണ് വേണ്ടത്. പലർക്കും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. ബംഗളൂരു- തിരുവനന്തപുരം ട്രെയിൻ വ്യാഴാഴ്ച മുതൽ സർവിസ് നടത്തുമെന്ന അറിയിപ്പിനെ തുടർന്ന് പലരും െഎ.ആർ.സി.ടി.സി ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ഇൗ ട്രെയിൻ ലിസ്റ്റിലില്ലാത്തതായിരുന്നു കാരണം. എന്നാൽ, ഇവരിൽ പലരും നോർക്ക വെബ്സൈറ്റിലെ ഇൗ സേവനം ഉപയോഗപ്പെടുത്തിയതുമില്ല. ബുക്ക് ചെയ്തവരുടെ വിവരങ്ങൾ റെയിൽവേക്ക് ൈകമാറി ടിക്കറ്റ് ഒരുക്കുകയാണ് ചെയ്യുക. അതിനുശേഷം മാത്രമേ ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ, മറ്റ് ടിക്കറ്റ് വിവരങ്ങൾ എന്നിവ ലഭിക്കൂ. കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനും അതത് സ്ഥലങ്ങളിൽ സംവിധാനങ്ങളൊരുക്കുന്നതിനുംവേണ്ടിയാണ് നോർക്ക വെബ്സൈറ്റ് വഴി പ്രീ ബുക്കിങ് സംവിധാനമൊരുക്കി സ്പെഷൽ ട്രെയിൻ സർവിസ് നടത്തുന്നത്. ഇതിനകം കർണാടകയിൽനിന്ന് റോഡുമാർഗം ആയിരക്കണക്കിന് യാത്രികരാണ് കേരളത്തിലേക്ക് മടങ്ങിയത്. പല ചെക്പോസ്റ്റുകൾ കടന്ന്, നിരവധി കടമ്പകൾ കടന്നാണ് ഇൗ യാത്ര. ട്രെയിൻ യാത്രക്ക് ഇത്തരം തടസ്സങ്ങളില്ലാത്തതിനാൽ രോഗികളും പ്രായമായവരും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇത് ഏറെ സഹായകരമാവും. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമെ ഉണ്ടാവുകയുള്ളൂവെങ്കിലും സ്റ്റേഷനുകളിൽനിന്ന് അതത് ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ഏർപ്പെടുത്തുമെന്ന് നോർക്ക അധികൃതർ അറിയിച്ചു. ന്യൂഡൽഹി- തിരുവനന്തപുരം ശ്രമിക് ട്രെയിനിന് കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിങ്ങനെ അഞ്ച് സ്റ്റോപ്പുകളാണ് അനുവദിച്ചത്. ഇതേ മാതൃകയിൽ പാലക്കാട് അടക്കം അഞ്ച് സ്റ്റോപ്പുകൾ ബംഗളൂരു- തിരുവനന്തപുരം ട്രെയിനിനും അനുവദിച്ചേക്കും. സ്പെഷൽ ട്രെയിനിൽ ടിക്കറ്റ് റിസർവ് ചെയ്യുന്നതിന് മുമ്പ് നോർക്ക റൂട്ട്സ് വഴിയോ കോവിഡ് ജാഗ്രത വെബ്സൈറ്റ് വഴിയോ (covid19jagratha.kerala.nic.in) രജിസ്ട്രേഷൻ നിർബന്ധമാണ്. ടിക്കറ്റ് ബുക്കിങ്ങിന് www.registernorkaroots.org എന്ന വെബ്സൈറ്റിൽ 'അഡ്വാൻസ് ട്രെയിൻ ബുക്കിങ്' എന്ന ഒാപ്ഷൻ തെരഞ്ഞെടുത്ത് ടിക്കറ്റ് പ്രീബുക്കിങ്ങിന് പണം അടക്കാം. ടിക്കറ്റ് വിവരങ്ങളും ട്രെയിൻ പുറപ്പെടുന്നത് സംബന്ധിച്ച വിവരങ്ങളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ പിന്നീട് എസ്.എം.എസ് ആയി ലഭിക്കും. .................... ഡി.കെ. ശിവകുമാർ ഏഴിന് ചുമതലയേൽക്കും ബംഗളൂരു: കർണാടക കോൺഗ്രസ് പ്രസിഡൻറായി ഡി.കെ. ശിവകുമാർ ജൂൺ ഏഴിന് ചുമതലയേൽക്കും. മാർച്ച് 11 നാണ് ഹൈകമാൻഡ് കെ.പി.സി.സി അധ്യക്ഷനായി ശിവകുമാറിനെ നിയമിച്ചതെങ്കിലും കോവിഡ്-19 ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ ഒൗദ്യോഗികമായി ചുമതലയേൽക്കുന്നത് വൈകുകയായിരുന്നു. ലോക്ഡൗണിന് ഇളവ് അനുവദിച്ചതോടെ തിരക്ക് കുറഞ്ഞ ഞായറാഴ്ച ചുമതലയേൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി മേയ് 31ന് തീയതി നിശ്ചയിച്ചെങ്കിലും ഇൗ മാസം എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജൂൺ ഏഴിലേക്ക് നീട്ടുകയായിരുന്നു. കോവിഡ്-19 പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിലായിരിക്കും സ്ഥാനാരോഹണം. പദവി ഒഴിയുന്ന ദിനേശ് ഗുണ്ടുറാവു പാർട്ടി പതാക ഡി.കെ. ശിവകുമാറിന് ൈകമാറും. വർക്കിങ് പ്രസിഡൻറുമാരായ ഇൗശ്വർ ഖണ്ഡ്രെ, സതീഷ് ജാർക്കിഹോളി, സലിം അഹമ്മദ് എന്നിവരും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചുമതലയേൽക്കും. ചടങ്ങ് ലൈവായി സംപ്രേക്ഷണം ചെയ്യുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ..................…
Show Full Article
TAGS:LOCAL NEWS 
Next Story