Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightതെരഞ്ഞെടുപ്പിൽ...

തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്​ 'കർണാടക സിങ്കം' അണ്ണാമലൈ

text_fields
bookmark_border
ബംഗളൂരു: തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ െഎ.പി.എസ് ഒാഫിസർ അണ്ണാമലൈ. 'കർണാടക സിങ്കം' എന്നറിയപ്പെട്ടിരുന്ന അണ്ണാമലൈ പദവി രാജിവെച്ച് കഴിയുന്നതിനിടെയാണ് തൻെറ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം 10 വർഷത്തോളം കർണാടകയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഉഡുപ്പി എസ്.പിയായിരിക്കെ കഴിഞ്ഞവർഷം മേയ് 28നായിരുന്നു അപ്രതീക്ഷിത രാജി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ തൻെറ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച അദ്ദേഹം അതിൻെറ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും വ്യക്തമാക്കി. രാജിവെച്ചതുമുതൽ അണ്ണാമലൈയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാണോ മത്സരിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. ജനകീയനായ യുവ നേതാവിനെ തമിഴ്നാട്ടിൽ പാർട്ടിയുടെ മുഖമായി ഉയർത്തിക്കൊണ്ടുവരുകയാണ് ബി.ജെ.പി ലക്ഷ്യമെന്നും അറിയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story