Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഐയ്മയുടെ നേതൃത്വത്തിൽ...

ഐയ്മയുടെ നേതൃത്വത്തിൽ ബസ്

text_fields
bookmark_border
ബംഗളൂരു: 'ഐയ്മ കർണാടക'യുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ കുടുങ്ങിക്കിടന്ന മലയാളികൾക്ക് സൗജന്യമായി നാട്ടിലേക്ക് മടങ്ങാൻ ബസുകൾ ഏർപ്പെടുത്തി. െഎയ്മയുടെ നേതൃത്വത്തിൽ ബോബി ചെമ്മണ്ണൂർ ഫാൻസ് അസോസിയേഷനും ഇന്ത്യൻ നഴ്സസ് അസോസിയേഷനും ചേർന്നാണ് മൂന്നു ലക്ഷ്വറി ബസുകളിൽ കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലേക്ക് മടിവാളയിൽനിന്ന് കഴിഞ്ഞദിവസം യാത്ര പുറപ്പെട്ടത്. പാസുകൾ കൈവശമുണ്ടായിട്ടും സ്വന്തമായി വാഹനമില്ലാത്തതിനാൽ നാട്ടിലേക്ക് തിരിച്ചുപോകാൻ ബുദ്ധിമുട്ടിയവരെയാണ് നാട്ടിലേക്ക് അയച്ചത്. കോവിഡ് കാലത്ത് യാത്രക്കാർ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും യാത്രാവേളയിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. െഎയ്മ പ്രസിഡൻറ് ബിനു ദിവാകരൻ, സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ലിങ്കൺ വാസുദേവൻ, ബോബി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. കൂടുതൽ പാസുകൾ അനുവദിക്കുകയും മൈസൂരു, ബെള്ളാരി, മംഗളൂരു നഗരങ്ങളിൽനിന്ന് കർണാടക-കേരള ട്രാൻസ്പോർട്ട് ബസുകൾ പുനരാരംഭിച്ചാൽ മാത്രമേ യാത്രാദുരിതത്തിന് പരിഹാരമാകുകയുള്ളൂവെന്നും അതിനായി പരിശ്രമം തുടരുമെന്നും ഐയ്മ ഭാരവാഹികൾ അറിയിച്ചു. ഇനിയും ബസുകൾ അയക്കുമെന്ന് കെ.പി.സി.സി ബംഗളൂരു: കർണാടകയിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ വരും ദിവസങ്ങളിലും കൂടുതൽ ബസുകൾ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയക്കുമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് സലിം അഹമ്മദ് പറഞ്ഞു. ഇതുവരെ 16 ബസുകളാണ് കെ.പി.സി.സി കേരളത്തിലേക്ക് അയച്ചത്. കഴിഞ്ഞദിവസം ആറു ബസുകൾകൂടി അയച്ചുവെന്നും അദ്ദേഹം അറിയിച്ചു. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻെറയും മറ്റു നേതാക്കളുടെയും നിർദേശ പ്രകാരമാണ് ഡി.കെ. ശിവകുമാറി‍ൻെറ നേതൃത്വത്തിൽ കർണാടക പി.സി.സി ബസ് സൗകര്യം ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം ബസിലുണ്ടായിരുന്നവരെ യാത്രയയക്കുന്ന ചടങ്ങിൽ വർക്കിങ് പ്രസിഡൻറ് സലീം അഹമ്മദ്, രാജ്യസഭ അംഗം പ്രഫ. രാജീവ് ഗൗഡ, എൻ.എ. ഹാരിസ് എം.എൽ.എ, കെ.പി.സി.സി നേതാക്കളായ സത്യൻ പുത്തൂർ, ടി.എം. ഷാഹിദ് തെക്കിൽ, മുഹമ്മദ് നാലപ്പാട്, ജയരാജ്, റിജോ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story