Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഅഴിമതി ആരോപണത്തിൽ...

അഴിമതി ആരോപണത്തിൽ സസ്​പെൻഡ്​​ ചെയ്​ത വനംവകുപ്പ്​ ഉദ്യോഗസ്ഥനെ വീണ്ടും നിയമിച്ചു

text_fields
bookmark_border
അന്വേഷണം തുടരുന്നതിനിടെയാണ് നിയമനം ബംഗളൂരു: അഴിമതിയാരോപണം നേരിട്ട് സസ്പെൻഷനിലായ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥനെ ഒരു വർഷത്തിനുശേഷം തൽസ്ഥാനത്ത് വീണ്ടും നിയമിച്ചു. ശിവമൊഗ്ഗ ഭദ്രാവതി, മൈസൂർ പേപ്പർമിൽ ആർ.എഫ്.ഒ എച്ച്.ആർ. നാഗഭൂഷണെയാണ് മേയ് നാലിന് നിയമിച്ചത്. അന്വേഷണം പൂർത്തിയാകുന്നതിനു മുേമ്പ പുനർനിയമനം നടത്തിയതിനെതിരെ പരിസ്ഥിതി പ്രവർത്തകരിൽനിന്ന് വ്യാപക വിമർശനമുയർന്നു. അതേസമയം, നാഗഭൂഷണിൻെറ തിരിച്ചുവരവോടെ ആർ.എഫ്.ഒ മുനിരാജിനെ സ്ഥലം മാറ്റി. വനം ൈകയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനാണ് മുനിരാജു. ശിവമൊഗ്ഗ സിർസിയിലെ രാഷ്ട്രീയ നേതാവിൻെറ നേതൃത്വത്തിൽ നടന്ന 500 ഏക്കർ വനം കൈയേറ്റം ആർ.എഫ്.ഒ മുനിരാജു തിരിച്ചുപിടിച്ചിരുന്നു. മുനിരാജുവിനെ മാറ്റി അഴിമതിയാേരാപണത്തിൽ അന്വേഷണം നേരിടുന്ന നാഗഭൂഷണെ കൊണ്ടുവന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ചരടുവലിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മരംമുറിയും വനംകൊള്ളയും ഇൗ വനമേഖലയിൽ പതിവാണെന്നും നാഗഭൂഷൺ പദവിയിലിരുന്ന ഏഴു വർഷത്തിനിടെ 20 കോടിയുടെ മരങ്ങൾ വനത്തിൽനിന്ന് കടത്തിയതായും അവർ ആരോപിക്കുന്നു. അതേസമയം, മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന മുനിരാജുവിനെ കഴിഞ്ഞ 17 വർഷത്തിനിടെ 15 തവണയാണ് സ്ഥലം മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story