Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightനിയന്ത്രിത േമഖലയിലെ...

നിയന്ത്രിത േമഖലയിലെ കടകൾ അടപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കുനേരെ ചാണകമേറ്

text_fields
bookmark_border
-ഖലാസിപാളയത്ത് നടന്ന സംഭവത്തിൽ എട്ടുപേർ കസ്റ്റഡിയിൽ ബംഗളൂരു: ബംഗളൂരുവിലെ ഖലാസി പാളയ മാർക്കറ്റിൽ കടകൾ തുറക്കുന്നത് തടഞ്ഞ് ബംഗളൂരു കോർപറേഷൻ ഉദ്യോഗസ്ഥർക്കും കൗൺസിലർക്കും നേരെ കൈയേറ്റം. പ്രതിഷേധിച്ച വ്യാപാരികൾ ഉദ്യോഗസ്ഥരുടെ മേൽ ചാണകമെറിഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം. കെ.ആർ. മാർക്കറ്റിന് കീഴിൽ വരുന്ന ഖലാസി പാളയ ഉൾപ്പെടെ നിയന്ത്രിത മേഖലയിൽ (കണ്ടെയ്മൻെറ് സോൺ) ഉൾപ്പെടുന്നതാണ്. നിയന്ത്രണം ലംഘിച്ച് ഖലാസി പാളയയിൽ വ്യാപാരികളും കടകൾ തുറന്നതറിഞ്ഞാണ് ബി.ബി.എം.പി ഉദ്യോഗസ്ഥരും ധർമരായ സ്വാമി ടെമ്പിൽ വാർഡ് കൗൺസിലറായ പ്രതിഭ ധൻരാജും സ്ഥലത്തെത്തിയത്. വിലക്ക് ലംഘിച്ച് തെരുവു കച്ചവടക്കാരും പ്രദേശത്ത് ബുധനാഴ്ച മുതൽ കച്ചവടം ആരംഭിച്ചു. നിയന്ത്രിത മേഖലയിലെ നിയമം ലംഘിക്കരുതെന്നും കടകൾ അടക്കണമെന്നും കൗൺസിലറും ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. കൗൺസിലർ പ്രതിഭയുടെ ഭർത്താവും പ്രാദേശിക നേതാവുമായ ധൻരാജും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, കടയടപ്പിക്കാനുള്ള ശ്രമത്തിൽ രോഷാകുലരായ വ്യാപാരികളും തെരുവുകച്ചവടക്കാരും വാക്കേറ്റം തുടരുകയും കൗൺസിലറുടെയും ഉദ്യോഗസ്ഥരുടെയും മേൽ ചാണകം എറിയുകയുമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥ‍ൻെറ മേലാണ് ചാണകം വീണത്. തുടർന്ന് ഇദ്ദേഹത്തെ മറ്റുള്ളവർ ചേർന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. നിയന്ത്രിത മേഖലയിൽ കടകൾ തുറക്കുന്നത് വ്യാപാരികളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നതിന് തുല്യമാണെന്നും അതിനാലാണ് കടകൾ അടപ്പിക്കാൻ എത്തിയതെന്നും പ്രതിഭ ധൻരാജ് പറഞ്ഞു. എന്നാൽ, ഖലാസിപാളയ മേഖലയിൽ ഒരു പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും കച്ചവടം അനുവദിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് സ്റ്റീൽ വ്യാപാരിയായ ജി. മഞ്ജുനാഥ് പറഞ്ഞു. ലോക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലാണെന്നും സർക്കാർ സഹായം നൽകുന്നില്ലെന്നും ഖലാസിപാളയയിലെ തെരുവുകച്ചവടക്കാരും പറയുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരവധി പേർ തടിച്ചുകൂടി. പൊലീസെത്തി നേരിയ ലാത്തിച്ചാർജ് നടത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി ചാണകം എറിഞ്ഞ സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. -സ്വന്തം ലേഖകൻ
Show Full Article
TAGS:LOCAL NEWS 
Next Story